Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കൊറോണ അത്ര പെട്ടെന്ന് പിടിതരില്ല... കൊറോണ വൈറസിനെ നേരിടാന്‍ ഒന്നിലേറെ വാക്സിനുകളും രാജ്യാന്തര തരത്തില്‍ കൂട്ടായ പരിശ്രമവും വേണ്ടിവരുമെന്ന് അമേരിക്കന്‍ ഗവേഷകര്‍

16 MAY 2020 12:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ നേരിടാന്‍ ഒന്നിലേറെ വാക്സിനുകളും രാജ്യാന്തര തരത്തില്‍ കൂട്ടായ പരിശ്രമവും വേണ്ടിവരുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചി ഉള്‍പ്പെടുന്ന അമേരിക്കന്‍ സംഘമാണ് പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള വാക്സിന്‍ നിര്‍മ്മാണവും ചികിത്സയും ഗവേഷകരും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ട് വ്യക്തമാക്കുന്നത്
ലോകാരോഗ്യ സംഘടനക്കൊപ്പം സിഇപിഐ ((Coalition for Epidemic Preparedness Innovations) പോലുള്ള കൂട്ടായ്മകളുടെ ആവശ്യകതയും അമേരിക്കന്‍ ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.. ലോകമെങ്ങുമുള്ള കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം അടക്കം നല്‍കുന്ന കൂട്ടായ്മയാണ് സിഇപിഐ. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് അടക്കമുള്ളവര്‍ ഈ കൂട്ടായ്മക്ക് സംഭാവന നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള കൂട്ടായ്മകള്‍ കോവിഡിനെ നേരിടാന്‍ ആവശ്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ഈ ആഗോള കൂട്ടായ്മയെന്ന ആശയം. ആദ്യഘട്ടത്തില്‍ അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്സിന്‍ കണ്ടെത്തുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍, വാക്സിന്‍ ഇല്ലാതെ തന്നെ കോവിഡിനെ തുരത്താനാകുമെന്നായി ട്രംപിന്റെ ഇപ്പോഴത്തെ അഭിപ്രായം. വൈറ്റ് ഹൗസ് കൊറോണ വൈറസ് ദൗത്യ സംഘത്തിലെ പ്രധാന ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചിയുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസങ്ങളും പരസ്യമാണ്. ലോക്ഡൗണ്‍ വേഗത്തില്‍ ഇല്ലാതാക്കണമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ ആ നീക്കം കൂടുതല്‍ ആപത്ത് വിളിച്ചു വരുത്തുമെന്നാണ് ഫൗചി പറഞ്ഞത്.

വാക്സിന്‍ നിര്‍മ്മാണത്തിലെ വെല്ലുവിളികളെക്കുറിച്ചും അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട് എന്നാണ് റിപോര്‍ട്ടുകള്‍ . ഇപ്പോള്‍ തന്നെ നാല്‍പത് ലക്ഷത്തിലേറെ പേരില്‍ പടര്‍ന്നുപിടിക്കുകയും ലോകത്ത് മൂന്നു ലക്ഷത്തിലേറെ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത മഹാമാരിയെ ഒരു വാക്സിന്‍ കൊണ്ട് മാത്രം തടയാനാവില്ലെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് ലോകത്തിന്റെ പലഭാഗത്തും സംഭവിച്ച ജനിതക മാറ്റങ്ങളാണ് ഒരു മരുന്നുകൊണ്ട് ഇവയെ ഇല്ലാതാക്കാനാവില്ലെന്ന ആശങ്കക്ക് പിന്നില്‍.

കോവിഡിനെ തുരത്താന്‍ എന്ത് തരത്തിലുള്ള പ്രതിരോധമാണ് മനുഷ്യന് വേണ്ടതെന്നോ ഇത് എത്രകാലം മനുഷ്യനെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുമെന്നോ ഇപ്പോഴും ഗവേഷകര്‍ക്ക് വ്യക്തതയില്ല. പ്രതിരോധ സംവിധാനത്തെ വലിയ തോതില്‍ വാക്സിന്‍ ഉയര്‍ത്തിയാല്‍ അത് പല വൈറസുകളേയും എളുപ്പത്തില്‍ ശരീരത്തിലെത്തിക്കാന്‍ കാരണമാകുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചേക്കാമെന്നും ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ആശങ്കയുണ്ട്.

കണ്ടെത്തുന്ന വാക്സിനുകളുടെ സുരക്ഷിതമാണോ എന്ന് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ഉയര്‍ത്തുന്നു. ഇതിനൊപ്പം മുതിര്‍ന്ന പൗരന്മാരിലും യുവജനങ്ങളിലും ഒരേ പോലെ വാക്സിന്‍ ഫലപ്രദമാകുമോ എന്ന ചോദ്യവുമുണ്ട്. ലോകാരോഗ്യ സംഘടനക്ക് കീഴില്‍ ആഗോളതലത്തില്‍ കുറഞ്ഞത് നൂറ് വാക്സിനുകളെങ്കിലും രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണമെങ്കിലും ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഫലപ്രദമായ വാക്സിന്‍ നിര്‍മ്മിച്ചാല്‍ പോലും വലിയ തോതില്‍ ഉത്പാദിപ്പിക്കേണ്ടതിന്റേയും സംഭരിക്കേണ്ടതിന്റേയും ആവശ്യകതകളുമുണ്ട്.

അതുകൊണ്ടുതന്നെ ഈ വെല്ലുവിളികളെയെല്ലാം നേരിടാന്‍ ആഗോളതലത്തിലുള്ള കൂട്ടായ്മക്കേ സാധിക്കൂ എന്നാണ് അമേരിക്കന്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഫ്രഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ലാറി കോറേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മുന്‍ തലവന്‍ ഫ്രഡ് ഹച്ചിന്‍സണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തലവന്‍ ഫ്രാന്‍സിസ് കോളിന്‍സ് വാക്സിന്‍ വിദഗ്ധനായ ജോണ്‍ മസ്‌കോള തുടങ്ങിയ വിദഗ്ധര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. സയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends