Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ പേടികൊണ്ട് കുഞ്ഞിനെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

16 MAY 2020 01:07 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി . കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലു ദിവസം മുന്‍പ് ബിജു ആശുപത്രിയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.

ഇതിനിടെ, 2 ദിവസം മുന്‍പാണ് ബിജുവിന്റെ ഭാര്യ കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതേ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം 'അമ്മ വെളിപ്പെടുത്തിയത്. പിന്നീട് പൊലീസെത്തി തുറന്നു പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സെത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സിങ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.

എട്ടു വര്‍ഷത്തോളമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിനു ഈ അടുത്ത സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നു . മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു ഇദ്ദേഹം . സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടുതല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്.

എന്നാല്‍, ബിജു വെന്റിലേറ്ററില്‍ കഴിയുന്നതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. നടപടികള്‍ക്കായി മദീന നവോദയ പ്രവര്‍ത്തകരായ നിസാര്‍ കരുനാഗപ്പള്ളി, നൗഷാദ് അടൂര്‍, സുജയ് മാന്നാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച ശേഷമാണ് ബിജു മണിപ്പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തതെന്നാണ് നാട്ടില്‍നിന്നു ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends