കോട്ടയത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം.കോട്ടയം പുതുപ്പള്ളിക്ക് സമീപം ആംബുലന്‍സുകള്‍ കൂട്ടിയിടിച്ചത്. വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ച് അമിത വേഗതയിലെത്തിയ രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























