പത്തനംതിട്ട തണ്ണിത്തോട്ടില്‍ ജന ജീവിതം ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി വനംവകുപ്പ് അധികൃതര്‍....തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച കടുവയെ കണ്ടെത്താന്‍ കുങ്കി ആനയെ ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി

ജനവാസ മേഖലയില്‍ ആശങ്കയുണര്‍ത്തി കടുവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങളായെങ്കിലും പിടികൂടാനുള്ള പരിശ്രമം തുടരുകയാണ്.പത്തനംതിട്ട തണ്ണിത്തോട്ടില്‍ ജന ജീവിതം ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി വനംവകുപ്പ് അധികൃതര്‍. . മയക്കുവെടി വിദഗ്ധര്‍ അടക്കമുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇത് വരെ ഫലം കണ്ടിട്ടില്ല.തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച കടുവയെ കണ്ടെത്താന്‍ കുങ്കി ആനയെ ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി.
ആനയെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്‌ബോഴും ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്. തോട്ടം മേഖലകളിലാണ് കടുവയുടെ സാന്നിധ്യമെന്നതും പിടികൂടാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.പലയിടങ്ങളിലും കടവുയെ കണ്ടെന്ന് നാട്ടുകാര്‍ വിളിച്ച് അറിയിക്കുന്നുണ്ടെങ്കിലും ഇതിലേറെയും വ്യാജ സന്ദേശങ്ങളാണ്. വയനാട്ടില്‍ നിന്നെത്തിയ ദ്രുത കര്‍മ്മ സംഘം കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളില്‍ എല്ലാം അരിച്ചുപെറുക്കി. അപ്പോഴും ജനവാസ മേഖലകളില്‍ കടുവ സഞ്ചാരം തുടരുകയാണ്.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടശ്ശേരിക്കര, പെരിനാട്, ചിറ്റാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് നായയുടെ കാല്‍പാടുകള്‍ ആയിരുന്നു.
"
https://www.facebook.com/Malayalivartha
























