Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അവള്‍ ഏറ്റവും ഒടുവില്‍ വിളിച്ചത് തന്നെ... അഞ്ജനയുടെ സുഹൃത്തായ ഗാര്‍ഗി ആ മരണത്തെ കുറിച്ച് പറയുന്നതിനെങ്ങനെ

16 MAY 2020 01:16 PM IST
മലയാളി വാര്‍ത്ത

ഗോവയില്‍ മരിച്ച അഞ്ജനയുടെ മരണത്തെ കുറിച്ച് നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്. അഞ്ജനയുടെ സുഹൃത്തായ ഗാര്‍ഗി ആ മരണത്തെ കുറിച്ച് പറയുന്നതിനെങ്ങനെയാണ്.അവള്‍ ഏറ്റവും ഒടുവില്‍ വിളിച്ചത് തന്നെയാണ് എന്നും എന്നാല്‍ ആ സംസാരത്തില്‍ നിന്ന് അവള്‍ എന്തെങ്കിലും സങ്കടത്തിലാണെന്ന് മനസ്സിലായതേയില്ല എന്നും ഗാര്‍ഗി പറയുന്നു.. കാണാതായ വിവരം അറിഞ്ഞപ്പോഴും അവളവിടെയെവിടെയെങ്കിലും ഉണ്ടാവുംഎന്നായിരുന്നു താന്‍ കരുതിയത് എന്നും ഗാര്‍ഗി പറയുന്നു.. പക്ഷെ പിന്നീടാണ് അവര്‍ താമസിച്ചിരുന്ന വീടിന്റെ പുറകിലെ കാട് പിടിച്ച് നില്‍ക്കുന്ന സ്ഥലത്ത് മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മുട്ടില്‍ കുത്തി നില്‍ക്കുന്ന അഞ്ജനയെ അവളുടെ കൂടെയുണ്ടായിരുന്നവര്‍ കാണുന്നത്.

പാട്രിയാര്‍ക്കിയുടെ രക്തസാക്ഷിയാണ് അജ്ഞാനിയെന്നാണ് ഗാര്ഗിയുടെ അഭിപ്രായം . പല സിസ്റ്റത്തില്‍ നിന്നും തിരിച്ചടികള്‍ കിട്ടിയ രക്തസാക്ഷിയായേ ഞങ്ങള്‍ക്ക് അഞ്ജനയെ കാണാനാവൂ. ഞങ്ങള്‍ക്ക് കിട്ടുമ്പോള്‍ വളരെ താമസിച്ച് പോയിരുന്നു. അത്രത്തോളം ദുരിതങ്ങളിലൂടെ കടന്നുപോയ, ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന അഞ്ജന ആത്മഹത്യ ചെയ്യാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍ അത് പരമാവധി നീട്ടിക്കൊണ്ട് പോവാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ എന്നും ഗാര്‍ഗി പറയുമ്പോള്‍ അത് സമൂഹത്തിനു നേരെയുള്ള ചൂണ്ടുവിരല്‍ കൂടി ആകുകയാണ്/ . പക്ഷെ ഇത് ഒരു അഞ്ജനയുടെ മാത്രം വിഷയമായല്ല ഞങ്ങള്‍ എടുക്കുന്നത്. അഞ്ജനയെപ്പോലെയുള്ള നിരവധി പെണ്‍കുട്ടികളുടെ വിഷയമാണ്. തീര്‍ച്ചയായും ഇത് വളരെ ഇമോഷണലായ കാര്യമാണ് ഞങ്ങളെ സംബന്ധിച്ച്. പക്ഷെ അഞ്ജനയുടെ മരണത്തെ പൊളിറ്റിക്കിലായാണ് ഞങ്ങള്‍ കാണുന്നത്. പാട്രിയാര്‍ക്കിയാണ് അവളെ കൊന്നത്', ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അഞ്ജനയുടെ ഉറ്റ സുഹൃത്തായ ഗാര്‍ഗി പറയുന്നതിങ്ങനെയാണ്

ബഹളക്കാരിയായ, എപ്പോഴും വലിയ എനര്‍ജി സൂക്ഷിക്കുന്ന, ആണ്‍കുട്ടികളോട് കൂട്ട് കൂടി നടക്കുന്ന പെണ്‍കുട്ടിയായിരുന്നു അഞ്ജന എന്ന് . സ്വന്തം ഇഷ്ടപ്രകാരമാണ് ബ്രണ്ണന്‍ കോളേജില്‍ മലയാളം ബിരുദത്തിന് പഠിക്കാന്‍ ചേര്‍ന്നത് എന്നും എന്നാല്‍ കോളേജില്‍ അവള്‍ക്ക് വലിയ തോതില്‍ സദാചാര പ്രശ്‌നം നേരിട്ടിരുന്നു എന്നും ഗാര്‍ഗി പറയുന്നു..കോളജിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് നേരെ അഞ്ജന പ്രതിഷേധിച്ചിരുന്നു. . എന്നാല്‍ കോളേജില്‍ 73 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായിട്ടും രണ്ട് ശതമാനം അറ്റന്‍ഡന്‍സ് കുറവിന്റെ പേരില്‍ അവളെ ഇയര്‍ ഔട്ട് ആക്കി. അതോടെ അഞ്ജന ആകെ തകര്‍ന്നു. ആ സമയത്താണ് അവള്‍ ഞങ്ങളുടെ കോഴിക്കോട് ചേവായൂരിലുള്ള വീട്ടിലേക്ക് വരുന്നത്. സുള്‍ഫത്തുമായി ഉമ്മ വയ്ക്കുന്ന ചിത്രം പുറത്ത് വിട്ട് അവള്‍ ബൈസെക്ഷ്വല്‍ ഐഡന്റിറ്റിയും വെളിവാക്കിയിരുന്നു. ഇതും പലര്‍ക്കും പ്രശ്‌നമായിട്ടുണ്ട്.എന്ന് ഗാര്‍ഗി പറയുന്നു.
കുട്ടികാലം മുതല്‍ നിരവധി പ്രശ്‌നങ്ങളിലൂടെയായിരുന്നു അഞ്ജനം കടന്നുപോയത്. അവളുടെ അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് അഞ്ജന ജനിക്കുന്നത്. അവള്‍ക്ക് ഒരു സഹോദരനും സഹോദരിയും കൂടി ഉണ്ട്. അമ്മയ്ക്ക് 22 വയസ്സായപ്പോള്‍ അഞ്ജനയുടെ അച്ഛന്‍ പെട്ടെന്ന് മരിച്ചുപോയി. അതിന് ശേഷം അമ്മ വളരെ കഷ്ടപ്പെട്ടിട്ടാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. പിന്നീട് അമ്മ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി അഞ്ജനയേയും അനുജത്തിയേയും ലൈംഗികമായി അതിക്രമിക്കുമായിരുന്നു എന്നും ഇക്കാര്യം അവള്‍ പോലീസില്‍ പരാതിപെട്ടിരുന്നു എന്നും ഗാര്‍ഗി പറയുന്നു.. എന്നാല്‍ പോലീസില്‍ അവളുടെ അമ്മ വന്ന് അഞ്ജനയ്ക്ക് ഭ്രാന്താണെന്നും ഹാല്യൂസിനേഷനാണെന്നും പറഞ്ഞ് ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്തു. അതോടെ അമ്മയോട് മാനസികമായി അവള്‍ അകലുകയായിരുന്നു . പിന്നീട് സ്വപ്രയത്‌നം കൊണ്ടാണ് അവള്‍ കോളേജില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്. കോഴിക്കോട് ഒരു എന്‍ജിഒയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്ത് കിട്ടുന്ന നാലായിരമോ അയ്യായിരമോ കൊണ്ടാണ് അവള്‍ അത് സാധിച്ചിരുന്നത്. എന്നാല്‍ കോളേജില്‍ നിന്ന് പുറത്തായതോടെ അവള്‍ക്കത് ചെറിയ പ്രശ്‌നമായി. വീട്ടില്‍ ഇക്കാര്യം അവള്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലേക്ക് കോളേജില്‍ നിന്ന് നോട്ടീസ് പോയതോടെ വീട്ടുകാരറിഞ്ഞ് ആകെ പ്രശ്‌നമായി.എന്നും ഗാര്‍ഗി പറഞ്ഞു

ഈ പ്രസ്‌നങ്ങളിലെല്ലാം തകര്‍ന്നുപോയ അഞ്ജന കഠിനമായ ഡിപ്രഷനിലാവുകയും ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്യാറുണ്ടായിരുന്നു.എന്നും പിന്നീട് വീട്ടിലേക്ക് പോയ അഞ്ജനയെ മാസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ കാണുന്നത് എന്നും ഗാര്‍ഗി പറയുന്നു.. കള്ള് കുടിക്കുകയോ സിഗററ്റ് വലിക്കുകയോ ചെയ്യുന്നയാളല്ല അഞ്ജന. പക്ഷെ അവളെ കൊണ്ട് പോയത് ഡീഅഡിക്ഷന്‍ സെന്ററുകളിലേക്കാണ്. പേര് പോലും അറിയാത്ത മരുന്നുകള്‍ ആ സെന്ററുകളില്‍ നിന്ന് ശരീരത്തിലേക്ക് കയറ്റിയിട്ടുണ്ടെന്ന് അവള്‍ പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞതായും ഗാര്‍ഗി പറയുന്നു.. . ആത്മഹത്യാ പ്രവണതയ്ക്കും ഡിപ്രഷനുമുള്ള മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇല്ലാത്ത അഡിക്ഷന് ട്രീറ്റ്‌മെന്റ് എടുക്കുന്നത്.
പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ അവള്‍ക്ക് അനുവാദം ലഭിച്ചതിന്റെ ആദ്യ ദിവസമാണ് ബ്രണ്ണന്‍ കോളേജിനടുത്ത് വച്ച് ഞങ്ങള്‍ അഞ്ജനയെ കാണുന്നത്. അപ്പോള്‍ മുമ്പുണ്ടായിരുന്ന എനര്‍ജിയുള്ള ബഹളക്കാരിയായ ആളേ ആയിരുന്നില്ല. മരവിച്ച പോലെ ഒരാള്‍. അതുകൊണ്ടുതന്നെ വീട്ടില്‍ പോകേണ്ട എന്ന് തങ്ങള്‍ പറയികയായിരുന്നു എന്നും അവള്‍ക്കും അതെ അഭിപ്രായമായിരുന്നു എന്നും ഗാര്‍ഗി പറഞ്ഞു .അങ്ങനെയാണ് കോടതി അഞ്ജനയെ ഗര്‍ജിക്കൊപ്പമായ്ച്ചത് എന്നും അവര്‍ പറയുന്നു.
ഒരു യാത്ര അഞ്ജനയ്ക് റിഫ്രഷ്‌മെന്റ് ആകും എന്ന് കരുതിയാണ് നസീമയും ആതിരയും ഗോവയില്‍ വര്‍ക്കിനായി പോയപ്പോള്‍ അഞ്ജനയേയും കൂടെക്കൂട്ടിയത്. അവിടെ ചെന്ന അവള്‍ സന്തോഷത്തിലായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ അവളെ ബാധിക്കുകയും . കഴിക്കുന്ന മരുന്ന് തീര്‍ന്ന് പോകുളിയും ചെയ്തു . പ്രിസ്‌ക്രിപ്ഷനിലുള്ള മരുന്ന് അവിടെ കിട്ടിയതുമില്ല.അതിനിടയില്‍ ആണ്‍ സുഹൃത്തുമായി ബ്രേക്കപ്പ് ആകുകയും ചെയ്തു .ഇതെല്ലം തന്നെ അവളെ മാനസികമായി തകര്‍ത്തു എന്ന് ഗാര്‍ഗി പറയുന്നു
. ആത്മഹത്യാ പ്രവണത അത്ര കടുത്ത അവസ്ഥയായിരുന്നു അവളില്‍ .അതുകൊണ്ടുതന്നെ സുഹൃത്തക്കള്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.

. പക്ഷെ അവസാനം അവള്‍ അത് തന്നെ ചെയ്തു. രാത്രി എട്ടേമുക്കാലോടെയാണ് അവളെ കാണാതാവുന്നത്. മുറികളിലും ബീച്ചിലും ഒക്കെ തിരഞ്ഞതിന് ശേഷമാണ് ബാക്ക്യാര്‍ഡില്‍ നോക്കുന്നത്. കഴുത്തിലെ കെട്ട് ഒട്ടും ബലമുള്ളതായിരുന്നില്ല. മുട്ടില്‍കുത്തി നിന്നിരുന്ന അവള്‍ എങ്ങനെ മരിച്ചു എന്ന സംശയം ഞങ്ങള്‍ക്കുമുണ്ടായിരുന്നു. പക്ഷെ വീണ വീഴ്ചയില്‍ ബ്രെയിനും സ്‌പൈനും തമ്മില്‍ കട്ട് ആയി. ഒരുപക്ഷേ നേരത്തെ കണ്ടിരുന്നെങ്കില്‍ പോലും അവളെ രക്ഷിക്കാന്‍ പറ്റുമായിരുന്നില്ല.
അഞ്ജനയെപ്പോലെ നിരവധി പേരുണ്ട് സമൂഹത്തില്‍. അവര്‍ക്ക് വേണ്ടി ഓപ്പണ്‍ ആയ ഒരു സ്‌പേസ് ഉണ്ടാവുന്നതിനെക്കുറിച്ച് നസീമയും ഞാനും വളരെ ഗൗരവത്തോടെ ആലോചിക്കാറുണ്ട്. ഇനി ആ ആലോചന ശക്തമാക്കി ഗൗരവത്തോടെ എന്തെങ്കിലും ചെയ്യണം. അഞ്ജന ഞങ്ങള്‍ക്ക് അതിനുള്ള പ്രചോദനം കൂടിയാണ്'.എന്ന് ഗാര്‍ഗി പറയുന്നു.പാട്രിയാര്‍ക്കി അതായതു ലൈംഗികതയുടെ രാഷ്ട്രീയമാണ് ഒരു പെണ്‍കുട്ടിയുടെ അതി ദാരുണമായ മരണത്തിനു ഇടയാക്കിയത് എന്നാണ് ഗാര്‍ഗി അഞ്ജനയുടെ മരണത്തെ ചൂണ്ടി കാണിച്ചുകൊണ്ടുപറയുന്നത്.ഇനിയും നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് പാട്രിയാര്‍ക്കിസം വില്ലന്‍ വേഷത്തില്‍ കടന്നുവരുന്നത് വലിയ അപകടത്തിലേക്കാണ് സമൂഹത്തെ നയിക്കുക എന്നും ഗാര്‍ഗി പറയുന്നു

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends