Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

"അമ്മ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി അഞ്ജനയേയും അനുജത്തിയേയും ലൈംഗികമായി അതിക്രമിക്കുമായിരുന്നു..."കോടതിയിൽ അവൾ തന്റെ പെൺ സുഹൃത്തിനൊപ്പം പോയാൽ മതി എന്ന നിലപടിൽ ഉറച്ചു നിന്നപ്പോൾ കോടതി അവളുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അനുമതി നൽകി; എന്താണ് യഥാർത്ഥത്തിൽ അഞ്ജനയുടെ മരണത്തിനു പിന്നിൽ സംഭവിച്ചത്..അവൾ എന്തുകൊണ്ടാണ് സ്വന്തം വീട്ടിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിച്ചത്..

16 MAY 2020 03:56 PM IST
മലയാളി വാര്‍ത്ത

കേരളം മുഴുവൻ ചർച്ച ചെയുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് അഞ്ജന എന്ന പെൺകുട്ടിയുടെ മരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കീറിമുറിക്കലുകളും എല്ലാം നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ എന്താണ് യഥാർത്ഥത്തിൽ ആ മരണത്തിനു പിന്നിൽ ..വീട്ടിൽ നിന്നും അഞ്ജനയെ കാണാതായതിനു പിന്നാലെ വീട്ടുകാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ അവൾ തന്റെ പെൺ സുഹൃത്തിനൊപ്പം പോയാൽ മതി എന്ന നിലപടിൽ ഉറച്ചു നിന്നപ്പോൾ കോടതി അവളുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അനുമതി നൽകുകയായിരുന്നു. ഒരു കാലത്തു നക്‌സലൈറ്റ് ആയിരുന്ന, ഇപ്പോൾ കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തുന്ന അജിതയുടെ മകൾ ഗാർഗിയായിരുന്നു ആ പെൺ സുഹൃത്ത് .

അതുകൊണ്ടുതന്നെ അഞ്ജനയുടെ മരണത്തെ ഇപ്പോൾ പല തലത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഒരു പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ അവൾ എന്തൊക്കെ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് അഞ്ജന. അവളെ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ആളുകൾ പോലും ഇപ്പോൾ ആ കുട്ടിയുടെ മരണത്തിനു പല വ്യാഖ്യാനങ്ങളും നൽകുകയാണ്.

എന്താണ് യഥാർത്ഥത്തിൽ അഞ്ജനയുടെ മരണത്തിനു പിന്നിൽ സംഭവിച്ചത്..അവൾ എന്തുകൊണ്ടാണ് സ്വന്തം വീട്ടിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിച്ചത്..അതിനു ഉത്തരം നൽകുന്നത് അവളുടെ കൂട്ടുകാർ പങ്കുവെച്ച വാക്കുകളാണ്.എന്തുകൊണ്ടാണ് അഞ്ജനയുടെ വീട്ടുകാരേക്കാൾ ഏറെ അവളുടെ സുഹൃത്താക്കളുടെ വാക്കുകൾക്കു പ്രാധാന്യം നൽകേണ്ടി വരുന്നത്.

ജീവിച്ചിരിക്കുന്ന ആ അവസാന നിമിഷം വരെ അവൾ ആഗ്രഹിച്ചത് തന്റെ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാൻ ആയിരുന്നു എന്നതാണ് അതിന്റെ ഉത്തരം.അതുകൊണ്ടാണല്ലോ പലതവണ വീട്ടിലേക്കു തിരിച്ചു കൊണ്ടുവരപ്പെട്ടിട്ടും അവൾ തന്റെ സുഹൃത്തുക്കളിലേക്കു തന്നെ ഓടിയെത്തിയതിയത്. ഇപ്പോൾ അവളുടെ മരണ ശേഷം ആ സുഹൃത്തുക്കളെ പഴിചാരുന്നവർ എന്തുകൊണ്ട് ജീവിച്ചിരുക്കുന്ന കലന്ത അഞ്ജന താനെ വീട്ടിൽ നിന്നും ഇറങ്ങിയോടി എന്ന് ചിന്തിക്കുന്നില്ല. ഉത്തരം ലളിതമാണ്..

സമൂഹം കല്പിച്ചുവെച്ച ചട്ടക്കൂടുകൾക്കിടയിൽ ജീവിക്കുന്നവരെ മാത്രമേ ഇന്ന് ലോകം അംഗീകരിക്കുന്നുള്ളു..അങ്ങനെയല്ലാത്ത നിരവധിപേർ നമുക്കിടയിലുണ്ട്.അവർക്കൊക്കെ ഈ സമൂഹത്തിൽ ജീവിക്കാൻ യാതൊരു അര്ഹതയുമില്ല എന്ന നിലയിലാണ് ഭൂരിഭാഗത്തിന്റെയും ചിന്താഗതി.
ആ ചിന്താഗതിക്ക് നേരെയുള്ള വിരൽ ചൂണ്ടലിലാണ് അഞ്ജനയുടെ സുഹൃത്തുക്കൾ പാട്രിയാർക്കിയെ ചോദ്യം ചെയ്യുന്നത് .ജീവിച്ചിരിക്കുന്ന കാലത്തോളം അഞ്ജന ചോദ്യം ചെയ്തതും ഇതേ പാട്രിയാർക്കിസത്തെ യായിരുന്നു

കുഞ്ഞിനെ നോക്കി വീട്ടിൽ ഇരിക്കുന്നത് സ്ത്രീകളുടെ ഉത്തരവാദിത്വമായും, സാഹസികതയിൽ ഏർപ്പെടുന്നത് പൗരുഷത്തിൻ്റെ ലക്ഷണമായും നോക്കി കാണുന്ന ആ മനോഭാവത്തെ യായിരുന്നു അഞ്ജനയും കൂട്ടുകാരും അവളുടെ അതെ മനോഭാവമുള്ളവരും ചോദ്യം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ എന്റെ സ്വാതന്ത്ര്യമാണ് എന്റെ അവകാശം എന്ന് അവൾ പ്രഖ്യാപിച്ചപ്പോൾ അവൾ ഡി അടിയക്ഷന് സെന്ററുകളിൽ അടച്ചിടപ്പെടേണ്ടവളായി. കുട്ടികാലം മുതൽ നിരവധി പ്രശ്നങ്ങളിലൂടെയായിരുന്നു അഞ്ജന കടന്നുപോയത്. അവളുടെ അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് അഞ്ജന ജനിക്കുന്നത്. അവള്‍ക്ക് ഒരു സഹോദരനും സഹോദരിയും കൂടി ഉണ്ട്. അമ്മയ്ക്ക് 22 വയസ്സായപ്പോള്‍ അഞ്ജനയുടെ അച്ഛന്‍ മരിച്ചുപോയി. അതിന് ശേഷം അമ്മ വളരെ കഷ്ടപ്പെട്ടിട്ടാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. പിന്നീട് അമ്മ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി അഞ്ജനയേയും അനുജത്തിയേയും ലൈംഗികമായി അതിക്രമിക്കുമായിരുന്നു എന്നും ഇക്കാര്യം അവള്‍ പോലീസില്‍ പരാതിപെട്ടിരുന്നു എന്നും അഞ്ജനയുടെ ആത്മസുഹൃത്തുക്കൾ പറയുന്നു .എന്നാല്‍ പോലീസില്‍ അവളുടെ അമ്മ വന്ന് അഞ്ജനയ്ക്ക് ഭ്രാന്താണെന്നും ഹാല്യൂസിനേഷനാണെന്നും പറഞ്ഞ് ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്തു. അതോടെ അമ്മയോട് മാനസികമായി അവള്‍ അകലുകയായിരുന്നു

പിനീട് അഞ്ജനയെ വീട്ടുകാർ ഡീഅഡിക്ഷന്‍ സെന്ററുകളിൽ അടച്ചിടുകയായിരുന്നു . പേര് പോലും അറിയാത്ത മരുന്നുകള്‍ ആ സെന്ററുകളില്‍ നിന്ന് നിരവധി തവണ അവളുടെ ശരീരത്തിലേക്ക് കയറി . . ആത്മഹത്യാ പ്രവണതയ്ക്കും ഡിപ്രഷനുമുള്ള മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇല്ലാത്ത അഡിക്ഷന് ട്രീറ്റ്മെന്റ് എടുക്കുന്നത്.അതും അഞ്ജനയെ മാനസികമായി തകർത്തു എന്ന വെളിപ്പെടുത്തലുകൾ വരുമ്പോൾ ഒരു പെൺകുട്ടി അവളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുമ്പോൾ എന്തുകൊണ്ടാണ് അവയ്ക്കു അരുതുകളുടെ ചങ്ങലകൾ കൂച്ചുവിലങ്ങാകുന്നത് എന്നതാണ് അഞ്ജനയുടെ മരണം ഉയർത്തുന്ന ചോദ്യം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends