പുറത്ത് വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഇറങ്ങിച്ചെല്ലുന്നത്; സഞ്ജയ് ഓടിച്ചെന്നു കമ്പിയില്‍ പിടിക്കാന്‍ ശ്രമിച്ചു; കമ്പിയില്‍ തട്ടി ഓമനയും; ബുധനൂരില്‍ മരണം നേരില്‍ കണ്ട അയല്‍ക്കാരി ശ്യാമള പറയുന്നതിങ്ങനെ

ഈ മഴക്കാലത്ത് അതും ശക്തമായ കാറ്റുവീഷശുന്ന ഈ സാഹചര്യത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിയാല്‍ അപ്പോള്‍ തന്നെ ആ കമ്പിയിലൂടെയുള്ള പ്രസരണം നിലയ്ക്കുകയും ലൈനുകള്‍ കൂട്ടിമുട്ടിയാല്‍ ഫ്യൂസ് വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നഒരു സംവിധാനമുണ്ട് കേരളം മുഴുവന്‍ അത് ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ബുധനൂരില്‍ രണ്ടു സ്ത്രീകളുടെ ജീവനെടുത്ത അപകടം ഈ സംവിധാനം കേരളത്തില്‍ ഇല്ലാതിരുന്നതാണ്.
ഓമനയുടെയും മഞ്ജുവിന്റെയും മരണം നേരില്‍ കണ്ട അയല്‍ക്കാരി ശ്യാമള രാജന്‍ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ
'രാവിലെ പത്തു മണിയായിക്കാണും. പുറത്ത് വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഇറങ്ങിച്ചെല്ലുന്നത്. അപ്പോള്‍ ഓമനയമ്മയും സഞ്ജയും വീടിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്' 'നിന്റെ വാഴയല്ലെടീ കുഞ്ഞേ, തേക്ക് ഒടിഞ്ഞു വീണതാണ്' ഓമനയമ്മ പറയുന്നു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ സഞ്ജയ് ഓടിച്ചെന്നു കമ്പിയില്‍ പിടിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് അവനെ പിടിക്കാന്‍ ഓമനയമ്മയും വഴിയിലേക്ക് ഓടിയെത്തി. സഞ്ജയ് തെറിച്ചു വീണതിനു പിന്നാലെ കമ്പിയില്‍ തട്ടി ഓമനയും ഷോക്കടിച്ചു വീണു. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ അവിടെ നിന്നു കരഞ്ഞു. പെട്ടെന്ന് ഉഷയും ഓടിയെത്തി. കമ്പി പൊട്ടിക്കിടക്കുകയാണ്,
ചെല്ലരുതെന്നു ഞാന്‍ അലറുന്നുണ്ട്. പക്ഷേ, അമ്മയും കുഞ്ഞും വീണു കിടക്കുന്നതിനിടയിലെ പരിഭ്രാന്തിയില്‍ അവള്‍ അതൊന്നും കേട്ടില്ല. ഉഷയും ഷോക്കേറ്റു വീണു. എന്റെ വിളി കേട്ട് ഭര്‍ത്താവ് രാജന്‍ ഓടിയെത്തി. ഷോക്കടിച്ചതാണെന്ന് അറിഞ്ഞയുടന്‍ അപ്പുറത്തെ ട്രാന്‍സ്‌ഫോമറിന് അടുത്തേക്കു ചെന്ന് ലൈന്‍ ഓഫ് ചെയ്തു. പിന്നീടാണ് വീണു കിടന്നവരെ മാറ്റാന്‍ കഴിഞ്ഞത്'
ഇത്തരത്തിലുള്ള സംഭവം ഇനിയും ഉണ്ടാകാന്‍ പാടില്ല. അപകടത്തില്‍ ഫേസ് ലൈനാണു പൊട്ടി വീണതെന്നു സ്ഥലം സന്ദര്‍ശിച്ച കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സ്ഥിരീകരിച്ചു. നിലവില്‍ 11 കെവി ലൈനുകളില്‍ മാത്രമാണ് ലൈന്‍ പൊട്ടിയാലുടന്‍ പ്രസരണം നിലയ്ക്കുന്ന ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിമുതല്‍ കേരളത്തിലെ വൈദ്യുതി ശൃംഖലയിലാകെ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ പലവട്ടം കെഎസ്ഇബിക്കു നല്‍കിയിരുന്നെങ്കിലും അതു നടപ്പാക്കാത്തതിന്റെ ഏറ്റവും ഒടുവിലെ ഇരകളാണ് ബുധനൂര്‍ കടമ്പൂരിലെ ഓമനയും മഞ്ജുവും. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനായി പലപ്പോഴും ഫ്യൂസില്‍ കട്ടികൂടിയ കമ്പിയാണു ജീവനക്കാര്‍ കെട്ടുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. നിലവാരം കുറഞ്ഞ വൈദ്യുതക്കമ്പികളും ഉപകരണങ്ങളും ഉപയോഗിക്കുന്നതാണ് ലൈനുകളിലെ അപകടങ്ങള്‍ക്കു മുഖ്യ കാരണം. കടമ്പൂരില്‍ പൊട്ടി വീണ കമ്പി ദ്രവിച്ചു ബലക്ഷയം വന്ന നിലയിലാണ്.
അവസാനത്തെ വൈദ്യുതി തൂണില്‍ നിന്നു ബന്ധമറ്റു വീണ വൈദ്യുതി കമ്പിയാണ് കടമ്പൂരില്‍ രണ്ടുപേരുടെ ജീവനെടുത്തത്. തൊട്ടു മുന്‍പുള്ള പോസ്റ്റില്‍ നിന്നാണ് ലൈന്‍ പൊട്ടിയതെങ്കില്‍ ഇന്നലെ അപകടം ഉണ്ടാകുമായിരുന്നില്ല.ലൈനിന്റെ മറ്റേതേങ്കിലും ഭാഗമാണു പൊട്ടിയിരുന്നതെങ്കില്‍ ഇത്രയും നീളത്തില്‍ താഴ്ന്നു വീഴുമായിരുന്നില്ല. ഒരു മാസത്തിനിടയില്‍ ജില്ലയില്‍ വൈദ്യുതക്കമ്പി പൊട്ടിവീണുണ്ടായ രണ്ടാമത്തെ അപകടമാണ് ഇന്നലെ ബുധനൂര്‍ കടമ്പൂരിലുണ്ടായത്. കഴിഞ്ഞ മാസം 28ന് കാവാലത്ത് ആറ്റില്‍ അലക്കാനും കുളിക്കാനും ഇറങ്ങിയ സ്ത്രീകളുടെ ഇടയിലേക്ക് വൈദ്യുതക്കമ്പി പൊട്ടി വീണ് ഷോക്കേറ്റ് ഒരാള്‍ മരിച്ചിരുന്നു.3 പേര്‍ക്കു പരുക്കേറ്റിരുന്നു. ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതക്കമ്പി പൊട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha
























