ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന കെഎസ്ഇബിയുടെ കാഷ് കൗണ്ടറുകള്‍ സാധാരണ നിലയില്‍

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന കെഎസ്ഇബിയുടെ കാഷ് കൗണ്ടറുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ നമ്ബറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം ഒഴിവാക്കി. ഇനി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഏതു ദിവസം വേണമെങ്കിലും പണമടയ്ക്കാം. കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാവും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. കാഷ് കൗണ്ടറുകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ ഒമ്ബതു മുതല്‍ വൈകുന്നേരം മൂന്നു വരെ പ്രവര്‍ത്തിക്കും. ഒന്നു മുതല്‍ രണ്ടു വരെ ഇടവേളയായിരിക്കും. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതിനുള്ള വിപുലമായ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ 1912 എന്ന സൗജന്യഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha
























