Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പൊലീസി‍​െന്‍റ പ്രവര്‍ത്തനരീതിയില്‍ തിങ്കളാഴ്​ച മുതല്‍ മാറ്റം

16 MAY 2020 09:49 PM IST
മലയാളി വാര്‍ത്ത

പൊലീസി‍​െന്‍റ പ്രവര്‍ത്തനരീതിയില്‍ തിങ്കളാഴ്​ച മുതല്‍ മാറ്റം. കോവിഡ്​ പശ്ചാത്തലത്തില്‍ ഉന്നതലസമിതിയുടെ റി​േപ്പാര്‍ട്ടി​​െന്‍റ അടിസ്​ഥാനത്തിലാണ്​ തീരുമാനം. രേഖകളുടെ പരിശോധന, അറസ്​റ്റ്​, കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കല്‍, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം, പ്രതിഷേധങ്ങളെ നേരിടല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് പ്രധാന മാറ്റം.

വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങളാണ്​ കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നും ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പൊലീസി‍​െന്‍റ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍ മേലധികാരികളെ അറിയിക്കണമെന്നും നിര്‍ദേശിച്ചു​.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ജാമ്യം ലഭിക്കുന്ന കേസുകളില്‍ അറസ്​റ്റ്​ ഒഴിവാക്കണം.

അറസ്​റ്റ്​ നടത്തേണ്ട അവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകള്‍ എന്നിവ ഉപയോഗിക്കണം. അറസ്​റ്റ്​ ചെയ്യപ്പെടുന്നയാളെയും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കാന്‍ ആവശ്യപ്പെടണം. പൊലീസ് വാഹനത്തില്‍ അവരെ ഒരു മീറ്റര്‍ അകലത്തില്‍ മാത്രമേ ഇരുത്തൂ. ലോക്കപ്പുകളിലും സാമൂഹിക അകലം പാലിക്കണം. എ.ഡി.ജി.പി മനോജ് എബ്രഹാമി​​െന്‍റ നേതൃത്വത്തില്‍ തയാറാക്കിയ പ്രവര്‍ത്തനരീതി റിപ്പോര്‍ട്ട്​ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അംഗീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്​ കൈമാറി.

പൊലീസിലെ പ്രധാനമാറ്റങ്ങള്‍

* വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി
*പതിവ് വാഹനപരിശോധന, നിസ്സാര കാര്യങ്ങളിലെ അറസ്​റ്റ്​ എന്നിവ ഒഴിവാക്കും
*പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കും
* സി.സി.ടി.വി, ഹെല്‍പ് ലൈന്‍, കാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും
* പൊതുജനങ്ങള്‍ സ്​റ്റേഷന്‍ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
* പരാതികള്‍ ഇ-മെയില്‍, വാട്സ്‌ആപ് മുഖേനയോ കണ്‍ട്രോള്‍ നമ്ബര്‍ 112 മുഖേനയോ നല്‍കണം

* ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ പൊലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം.
* എല്ലാ യൂനിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാര്‍. പകുതിപ്പേര്‍ക്ക് വിശ്രമം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ വിശ്രമം.
* ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഇക്കാര്യം ഫോണ്‍വഴി സ്​റ്റേഷനില്‍ അറിയിച്ചാല്‍ മതി

*ഡ്യൂട്ടി കഴിയുമ്ബോള്‍ വിഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് തുടങ്ങിയവ വഴി മേലുദ്യോഗസ്ഥനെ അറിയിച്ചശേഷം മടങ്ങാം
*മേലുദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്.എം.എസ്, വാട്സ്‌ആപ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം
* സ്​റ്റേഷനുകളില്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുമിച്ച്‌ വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം
* ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേക്ക്​ പോകണം

* ഭക്ഷണവും വെള്ളവും കൈയില്‍ കരുതുക, ഇതിനായി പൊതുഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക
* പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ യൂനിറ്റുകളിലും വെല്‍ഫെയര്‍ ഓഫിസര്‍
* ജീവിതശൈലീരോഗങ്ങളുള്ള 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ശ്രമകരമായ ചുമതലകളില്‍നിന്ന് ഒഴിവാക്കും
*ഗര്‍ഭിണികളായ ഉദ്യോഗസ്ഥകള്‍ക്ക് ഓഫിസ്, കമ്ബ്യൂട്ടര്‍, ഹെല്‍പ് ലൈന്‍ ചുമതലകള്‍ നല്‍കണം
* തിരക്കേറിയ ജങ്​ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ

* റെയില്‍വേ സ്​റ്റേഷന്‍, വിമാനത്താവളം, ചെക്​പോസ്​റ്റ്​ എന്നിവിടങ്ങളില്‍ ഉദ്യോഗസ്​ഥ​രെ കുറക്കണം
* എല്ലാദിവസവും അലക്കിയ വൃത്തിയുള്ള യൂനിഫോം തന്നെ ധരിക്കണം
* ഫീല്‍ഡ് ജോലിയില്‍ റബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം
*ഫെയ്സ് ഷീല്‍ഡ് ധരിക്കുമ്ബോള്‍ തൊപ്പി നിര്‍ബന്ധമില്ല
* മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡ്​ ഉപയോഗിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (48 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends