Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മ്യാന്മറിനു പിന്നാലേ... ഇന്ത്യയുടെ നിര്‍ണായക നീക്കം; ലഷ്‌കര്‍ ഇ തോയിബയുടെ താവളം മാന്തിയെടുത്ത് സൈന്യം; ഇനി ഭീകരര്‍ക്ക് ഇന്ത്യയില്‍ നൊ രക്ഷ; ഓടിയൊളിച്ച് ഭീകരരും

17 MAY 2020 12:28 AM IST
മലയാളി വാര്‍ത്ത

ഇനി ഇന്ത്യന്‍ മണ്ണില്‍ ഒരു ഭീകരനും വേണ്ട. അത് വെറും വാക്കല്ല എന്ന് അടിവരയിടുന്ന നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. ഭീകര പ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കാതിരിക്കാനും അതുപോലെതന്നെ അതിനു വഴിവക്കുന്ന എല്ലാ സംവിധാനങ്ങളും അടക്കാനുമുള്ള നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ കേന്ദ്രം അജിത്ത് ഡോവലിനെ മുന്നില്‍ നിര്‍ത്തി നടത്തുമ്പോള്‍ സൈന്യം കശ്മീര്‍ അരിച്ചുപെറുക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഭീകരര്‍ക്കെതിരെയുള്ള പൂട്ട് കൂടുതല്‍ മുറുക്കുന്നതിന്റെ ഭാഗമായി. ഡോവല്‍ നടത്തിയ നീക്കത്തിലൂടെ രാജ്യം തിരയുന്ന 22 തീവ്രവാദി നേതാക്കളെയാണ് മ്യാന്മാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ഇതിനെ തുടര്‍ന്ന് നമ്മുടെ സൈന്യം കശ്മീരില്‍ നടത്തിയ അരിച്ചുപെറുക്കലില്‍. ലഷ്‌കര്‍ ഇ തോയ്ബ ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടുകയും. ബദ്ഗാം പ്രവിശ്യയിലെ ഇവരുടെ അതീവ സുരക്ഷാ ഒളിത്താവളം കണ്ടെത്തുകയും ചെയ്തു. ഒളിത്താവളം കണ്ടെത്തിയ ശേഷം ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിലാണ്. സഹൂര്‍വാനിയെന്ന ഭീകരനെ സൈന്യം ജീവനോടെ പിടികൂടുന്നത് പിടിയിലായത്.

ഖാന്‍സാഹിബ് തെഹ്‌സിലിനു താഴെയുള്ള അരിസാല്‍ ഗ്രാമത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് ഭീകരര്‍ക്കുള്ള ഒളിത്താവളം തയ്യാറാക്കിയിരുന്നത്. ഒളിത്താവളത്തില്‍ നിന്നും സഹൂര്‍വാനിയുടെ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ലഷ്‌കര്‍ ഭീകരര്‍ക്കുള്ള വാഹനസൗകര്യം, ബാരമുള്ളയിലേക്ക് ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കി കൊടുക്കുന്നതും സഹൂര്‍ ആണെന്ന തെളിവുകള്‍ സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പ്രദേശത്തെ ലഷ്‌കറിന്റെ ഭീകരരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍. തത്തപറയുംപോലെ പറയിപ്പിക്കാനാണ് സൈന്യം ഇറങ്ങിയിരിക്കുന്നത്. ഇവനെ പിടികൂടിയ ശേഷം സൈന്യം അവിടം വിട്ടിരുന്നില്ല പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ പല രീതിയില്‍ അവിടെ തിരച്ചില്‍ നടത്തുന്നുമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ് ഇനി അങ്ങോട്ട് മിക്ക ദിവസങ്ങളിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേ ഇരിക്കും. കാരണം അത്രമേല്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍.

ഇന്നലെയാണ് രാജ്യം നിര്‍ണായകമായി തിരയുന്ന 22 തീവ്രവാദി നേതാക്കളെ ഇന്ത്യയ്ക്ക് കൈമാറിക്കൊണ്ടുള്ള മ്യാന്‍മാറിന്റെ നടപടി ഉണ്ടായത്. ഇതിലൂടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായതിന്റെ സൂചന കൂടിയാണ് ഈ നീക്കത്തിലൂടെ ലഭിക്കുന്നത്. അതായത് ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മ്യാന്മാറും കട്ട സപ്പോര്‍ട്ടുമായി ഉണ്ട് എന്നുള്ളതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനയിലെ നേതാക്കളെയാണ് മ്യാന്‍മാര്‍ പിടികൂടി ഇന്ത്യയ്ക്ക് കൈമാറിയത്. ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാന്‍മാര്‍ ഇത്തരമൊരു നീക്കത്തിന് തയാറായത്. ഈ നടപടികള്‍ നേതൃത്വം നല്‍കിയത് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലാണ്.

ഇതിലൂടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യാന്വേഷണ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാവുന്നതിന്റെ സൂചന കൂടിയാണിത്. 1600 കിലോമീറ്റര്‍ വരുന്ന ഇന്ത്യ  മ്യാന്‍മാര്‍ അതിര്‍ത്തിയിലെ വനങ്ങളിലാണ് ഭീകര സംഘടനകള്‍ പരിശീലന ക്യാംപുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന തീവ്രവാദി നേതാക്കളും ഇപ്പോള്‍ കൈമാറിയ 22 പേരില്‍ ഉള്‍പ്പെടുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (48 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends