ലോകത്തോട് ചൈന ഇതുവരെ വിളിച്ചുപറഞ്ഞതെല്ലാം പച്ചക്കള്ളം; രോഗികള്‍ 82,941 അല്ല 6,40,000 ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

കൊവിഡില്‍ യഥാര്‍ത്ഥ കണക്കുകള്‍ ചൈനീസ് ഭരണകൂടം ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു എന്ന് ആരോപണം. ചൈനയുടെ കള്ളക്കളികള്‍ പുറത്താക്കുന്ന പുതിയ രേഖകള്‍ പുറത്തായതായി റിപ്പോര്‍ട്ട്. ചൈനീസ് മിലിട്ടറിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും ചോര്‍ന്ന ഡേറ്റാബേസില്‍ ചൈനയില്‍ കുറഞ്ഞത് 6,40,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. നിലവില്‍ ഇതേവരെ 82,941 കൊവിഡ് കേസുകളാണ് രാജ്യത്ത് ഉണ്ടായതെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇതില്‍ പറയുന്നത് 6,40,000 കൊവിഡ് കേസുകളാണ്. അമേരിക്കക്കൊപ്പം മിക്ക രാജ്യങ്ങളും ഈ കണക്കുകളില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഈ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് ഡിഫെന്‍സ് ടെക്നോളജിയുടെ വൈറസ് ട്രാക്കര്‍ ഡേറ്റാബേസാണ് അമേരിക്കയുടെ ഫോറിന്‍ പോളിസി മാഗസിന് ചോര്‍ന്ന് കിട്ടിയിരിക്കുത്. ഇതോടെ കഴിഞ്ഞ വര്‍ഷം വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിനെ പറ്റിയുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ചൈനീസ് ഭരണകൂടം മറച്ചു വയ്ക്കുന്നതായുള്ള ആരോപണങ്ങള്‍ക്ക് ശക്തി കൂടുന്നു. 230 ചൈനീസ് നഗരങ്ങളിലായി 6,40,000 ലേറെ കേസുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതിന്റെ രേഖകളാണ് ഈ ഡേറ്റാബേസിലുള്ളത്. ഫെബ്രുവരി ആദ്യം മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകളാണിത്. രോഗം സ്ഥിരീകരിക്കുന്ന സ്ഥാനവും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറിന്റെ നേതൃത്വത്തിലാണ് ഡേറ്റ തയാറാക്കപ്പെട്ടതെന്നാണ് വിവരം.
ചൈനയിലെ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ സ്ഥാനത്തെ പറ്റിയുള്ള വിവരങ്ങളും ഡേറ്റാബേസിലുണ്ട്.വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതേ വരെ 4,633 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന വാദം ഇപ്പോഴും സംശയ നിഴലിലാണ്.
https://www.facebook.com/Malayalivartha
























