ഇടുക്കിയില്‍ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമം നടത്തി.... കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അടിമാലി കമ്ബിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്, ഇന്നലെ രാത്രി ഏഴോടെ പഴമ്പിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപം എസ് വളവിനടുത്തായിരുന്നു സംഭവം നടന്നത്.
ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിന്‍സും സമീപവാസികളായ രണ്ടുസുഹൃത്തുക്കളും ചേര്‍ന്നാണു കാട്ടിലേക്കു തുരത്താന്‍ ശ്രമം നടത്തിയത്,, അതിനിടെ, ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ആക്രമണം നടത്തിയ കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിന്‍സ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി,, കട്ടപ്പന സ്വദേശിയായ പ്രിന്‍സ് ഏതാനും വര്‍ഷം മുമ്പാണ് കമ്പിലൈനിലേക്കു താമസം മാറ്റിയത്.
https://www.facebook.com/Malayalivartha
























