അസ്ഥിക്കുപിടിച്ച പ്രണയം അതും സുഹൃത്തിന്റെ ഭാര്യയോട്; ലോക്ക്ഡൗണിലും അടിച്ചു ഫിറ്റായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് പിന്നീട് ചെയ്തത് ഇങ്ങനെ

ലോക്ക് ഡൗണ്‍ ആയതിനാല്‍ തന്നെ കാമുകീ കാമുകന്മാരെ സംബന്ധിച്ച് വളരെ ഏറെ വിരഹം അനുഭവിക്കുന്ന സമയമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ ഉള്ളതുകൊണ്ട് ഒരു നേരിയ ആശ്വാസം ഇവര്‍ക്ക് ഉണ്ട് എങ്കില്‍ കൂടി ഇവ ഇല്ലാത്തവരും ഉണ്ട്. കാമുകിയെയും കാമുകനെയുമൊക്കെ കാണാന്‍ ചിലര്‍ ഈ ലോക്ക്ഡൗണില്‍ നടത്തിയ വീര സാഹസീക കഥകളും ഇതിനോടകം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നും കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ സുഹൃത്തിന്റെ ഭാര്യയോടുള്ള അസ്തിക്കു പിടിച്ച പ്രണയം കാരണം യുവാവ് കാട്ടിക്കൂട്ടിയ ലീലാവിലാസങ്ങളാണ് ഇപ്പോള്‍ വലിയ വാര്‍ത്തയാകുന്നത്. ദില്ലിയില്‍ സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യര്‍ത്ഥന നടത്താനെത്തിയ യുവാവ് സ്വയം വിരഹ ദുഖം കാരണം സ്വയം വെടിവെക്കുകയായിരുന്നു. ദില്ലി നരേലയിലെ സ്വര്‍ണജയന്തി വിഹാറിലാണ് സംഭവം. കോട്ല മുകാര്‍പുര്‍ സ്വദേശിയായ വിക്കി എന്ന 27 കാരനാണ് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നരേലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു വിക്കി. ഈ സുഹൃത്ത് ഇപ്പോള്‍ ജയിലിലാണ്. വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു.
എന്നാല്‍ പ്രണയം വെളിപ്പെടുത്താന്‍ അവസരം കിട്ടിയില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനും പറ്റാതെയായി. യുവതിയെ കാണാതിരിക്കാന്‍ കഴിയാതെ ആയതോടെ കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും സുഹൃത്തിന്റെ വീട്ടിലെത്തി. ഇതിനായി ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു 40 കിലോമീറ്ററാണ് വിക്കി സഞ്ചരിച്ചത്. മദ്യപിച്ചു ലക്ക് കെട്ട നിലയില്‍ വീട്ടിലെത്തിയ വിക്കിയെ കാണാന്‍ യുവതിയും വീട്ടുകാരും വിസമ്മതിച്ചു.
തുടര്‍ന്ന് വിക്കി വീടിന് പുറത്തു നിന്ന് ദീര്‍ഘ നേരം ബഹളം വച്ചതായി അയല്‍ക്കാര്‍ പറയുന്നു. എന്നിട്ടും യുവതിയോ വീട്ടുകാരോ വാതില്‍ തുറക്കാതായതോടെ ഇയാള്‍ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടി വെച്ചു. ചുമലില്‍ വെടിയേറ്റ വിക്കിയെ ഉടന്‍ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടി വെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം മറ്റൊരു സംഭവം അത് എടപ്പാളിലാണ് നടന്നത്. പാര്‍ക്കും ബീച്ചും അടച്ചിട്ടതോടെ വീട്ടമ്മയും കാമുകനും സല്ലപിക്കാനായി തെരെഞ്ഞെടുത്തത് എടപ്പാള്‍ സിഎച്ച്‌സി ആശുപത്രിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മുതല്‍ യുവാവും യുവതിയും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരിക്കുകയായിന്നു. ഇതു കണ്ട ആരോഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് എത്തിയതെന്ന് അവരോട് ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് വൈകിട്ട് 5.30ന് ജീവനക്കാര്‍ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവര്‍ ആശുപത്രി പരിസരത്തു തന്നെ. ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവും യുവതിയും സ്ഥലംവിട്ടു.
https://www.facebook.com/Malayalivartha
























