പുലിയെ പിടിക്കാന്‍ വന്ന ആന ഇടഞ്ഞ് പാപ്പാനെ കുടഞ്ഞ് തറയിലേക്കിട്ടു; മുരുകന്‍ അതി സാഹസികമായി ഉരുണ്ടുമാറിയതിനാല്‍ വലിയൊരു അപകടം ഒഴിവായി; സീതത്തോടെ സംഭവം ഇങ്ങനെ...

സീതത്തോട് നാട്ടിലിറങ്ങിയ പുലിയെ പിടികൂടാന്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ നിരക്ഷണത്തിലും കടുവ പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കടുവയെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാന ഇപ്പോള്‍ ഇടഞ്ഞിരിക്കുന്നത്. ഇടഞ്ഞ കുങ്കിയാന ആനപ്പുറത്തിരുന്ന പാപ്പാനെ കുലുക്കി താഴേക്കിടുകയായിരുന്നു. വലിയ അപകടങ്ങളൊന്നും കൂടാതെ നേരിയ പരുക്കുകളോടെ പാപ്പാന്‍ പറമ്പിക്കുളം സ്വദേശി എസ്.മുരുകനെ (36) പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ 12 ന് വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്‍പിലാണ് സംഭവം. കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി പറയുന്ന കാവനാല്‍ ഭാഗത്ത് തിരയുന്നതിനു കുങ്കിയാന കുഞ്ചുവിനെ ലോറിയില്‍ കയറ്റുന്നതിനുള്ള ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് ആനയുടെ ദേഹത്തുള്ള മണ്ണും പൊടിയും തൂത്തു കളയുന്നതിനിടെ ആന പാപ്പാനെ കുലുക്കി താഴെ ഇടുകയായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. താഴെ വീണ പാപ്പാന്‍ ഉരുണ്ട് മാറിയതു മൂലം വന്‍ അപകടം ഒഴിവായി. സ്ഥലത്ത് ഉണ്ടായിരുന്ന വനപാലകര്‍ ആശുപത്രിയില്‍ എത്തിച്ചു. 2 ദിവസത്തിനകം ആശുപത്രി വിടാനാകുനെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളോടു ആന പൊരുത്തപ്പെട്ട് വരുന്നതേ ഉള്ളൂ. ഇതാവാം അസ്വസ്ഥതയ്ക്കു കാരണമായി കരുതുന്നത്. ഇന്നലെ പകല്‍ സമയം ആനയ്ക്കു പൂര്‍ണ വിശ്രമം നല്‍കി. ആനയുടെ ശരീരം വെള്ളം ഒഴിച്ച് തണുപ്പിച്ച് ശാന്തനാക്കി. സംഘത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാവും ഇനി ആനയെ തിരച്ചിലിന് നിയോഗിക്കുക.
അതേസമയം കടുവയെ കണ്ടെത്താന്‍ വനപാലകരുടെ നേതൃത്വത്തില്‍ പുതിയ തിരച്ചില്‍ സംഘങ്ങള്‍ക്കും രൂപം നല്‍കി. കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി പറയുന്ന പേഴുപാറ കാവനാല്‍ തോട്ടത്തില്‍ എത്തിയ ദക്ഷിണ മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സഞ്ജന്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ് 7 പേര്‍ അടങ്ങുന്ന 7 സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചത്. തണ്ണിത്തോട് മേടപ്പാറ മുതല്‍ വടശേരിക്കര ബൗണ്ടറി വരെയുള്ള 14 കിലോമീറ്റര്‍ ദൂരത്തിലെ വനമേഖലയിലാണു തിരച്ചില്‍ നടത്തുക.
ഓരോ ടീമും 2 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ തിരയും. ഡപ്യൂട്ടി റേഞ്ചര്‍, 2 സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, 4 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ ഓരോ ടീമിലും ഉണ്ടാകും. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിലുള്ള വിവിധ സ്റ്റേഷനിലെ വനപാലകരാണ് സംഘത്തിലുള്ളത്. കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കും. പ്രധാനമായും കാല്‍പാടുകള്‍ തേടിയാണ് പരിശോധന. വിവിധ സ്ഥലങ്ങളില്‍ 33 ക്യാമറകളും സ്ഥാപിക്കും.
ഇന്നലെ കടുവയുടെ സാന്നിധ്യം ആരും കണ്ടിട്ടില്ല. കാവനാല്‍ തോട്ടത്തിലാണു അവസാനമായി കടുവയെ കണ്ടതായി സ്ഥലവാസികള്‍ പറയുന്നതെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പേഴുംപാറ രമാഭായി സെറ്റില്‍മെന്റ് കോളനിയില്‍ 13ന് രാവിലെയാണ് കടുവയെ അവസാനമായി വ്യക്തതയോടെ കണ്ടതെന്ന് വനപാലകര്‍ പറയുന്നു. ഇതിനെ ശേഷം കണ്ടതായി പറയുന്ന വിവരങ്ങള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























