ബസ് ചാര്‍ജ്ജും കുത്തനെ കൂടിയേക്കും; ബസ് സര്‍വ്വീസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന; ലോക്ക്ഡൗണിനുശേഷം, പൊതുഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് ബസ് യാത്രാനിരക്ക് ഇരട്ടിയാക്കണമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാര്‍ശ, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബാറുകളും ബെവ്കോയും ഒരുമിച്ചു തുറക്കുന്നതിനുവേണ്ടിയാണ് കേന്ദ്രം അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ ഇത്രയും നാള്‍ വൈകിപ്പിച്ചത് എന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ഉണ്ട്, ഈ സാഹചര്യത്തില്‍ ബസ് സര്‍വ്വീസുകളും പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട് രോഗ വ്യാപനം കുറഞ്ഞ മേഖലളിലുള്ള പൊതു ഗതാഗതം പുനസ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അറിയുന്നു, ഈ സാഹചര്യത്തില്‍ ബസ് നിരക്കുകള്‍ കുത്തനെ ഉയരും എന്നുള്ള സൂചനയാണ് സര്‍ക്കാരില്‍ നിന്നും വരുന്നത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവരുമ്പോള്‍ മദ്യവില ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബസ് നിരക്കുകളും കുത്തനെ ഉയര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ശരിയല്ല. എന്നരീതിയിലാണ് വിമര്‍ശകര്‍ ആരോപണം ഉന്നയിക്കുന്നത്
കൊറോണ പ്രതിസന്ധി ഒഴിയുന്നതുവരെ ഏറ്റവും കുറഞ്ഞനിരക്ക് 12 രൂപയാക്കാനാണ് തീരുമാനം. ഇതിന് ശേഷം യാത്രാനിരക്ക് 10 രൂപയാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ എട്ടുരൂപയാണ് മിനിമം ചാര്‍ജ്. അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. ലോക്ക്ഡൗണിനുശേഷം, പൊതുഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് ബസ് യാത്രാനിരക്ക് ഇരട്ടിയാക്കണമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ശിപാര്‍ശ. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബസ് നിരക്ക് ഇരട്ടിവര്‍ദ്ധനവാണ് ഇതോടെ കേരളത്തില്‍ ഉണ്ടാകുന്നത്.
നേരത്തെ, കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ മദ്യനികുതിയില്‍ വന്‍ വര്‍ദ്ധനവ് കേരള സര്‍ക്കാര്‍ വരുത്തിയിരുന്നു. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടിയാണ് വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇതോടെ എല്ലാ മദ്യങ്ങള്‍ക്കും ബിയറിനും വില കുതിച്ച് ഉയര്‍ന്നിരുന്നു. കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടിയിരുന്നു. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. മദ്യവില വര്‍ദ്ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലയായിരുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുക.
നിലവില്‍ നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കുന്നത് കെഎസ്ആര്‍ടിസിയാണ്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചുതന്നെയാണ് കെഎസ്ആര്‍ടിസി പ്രവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിച്ച അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ പാലക്കാട് ഉള്‍പ്പെടെ പലയിടത്തും ആളുകള്‍ കെഎസ്ആര്‍ടിസിക്കായി വിളി തുടങ്ങി. അനുമതി ലഭിച്ചാല്‍ വാഹനത്തിനുള്ളില്‍ വരെ സാമൂഹിക അകലം പാലിച്ച് ഓടിക്കാന്‍ തയാറാണെന്നു കെഎസ്ആര്‍ടിസി പാലക്കാട്ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം എത്തും വരെ കാത്തിരിക്കാനാണു മറുപടി. ഒരു സീറ്റില്‍ ഒരാള്‍, 3 പേര്‍ക്കിരിക്കാവുന്ന സീറ്റാണെങ്കില്‍ 2 പേര്‍ തോതില്‍ ഒരു ബസില്‍ 30 പേരെ ഉള്‍ക്കൊള്ളിച്ചു സര്‍വീസ് നടത്താനാകുമെന്നാണു കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ പോലും ആദ്യ ഘട്ടത്തില്‍ നിയന്ത്രിത സര്‍വീസ് ആയിരിക്കും നടത്തുക. മാനദണ്ഡങ്ങളോടെയാകും യാത്രക്കാരെ ബസില്‍ കയറ്റുക.
"
https://www.facebook.com/Malayalivartha
























