കോവിഡിനു പിന്നാലെ ഉം-പുന്നും... ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറിയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'ഉം-പുന്‍' എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 200 കി.മി വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള ഉംപുന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അതി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha
























