Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പാകിസ്ഥാന്റെ നെഞ്ചത്ത് കയറി ഇന്ത്യൻ ചുണക്കുട്ടികളുടെ മാസ്സ് മറുപടി ; ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കാനും ശ്രമം നടത്തിയ പാകിസ്ഥാന് തക്ക തിരിച്ചടി

17 MAY 2020 07:12 PM IST
മലയാളി വാര്‍ത്ത

ഇത് ഇന്ത്യയാണ്. ഇന്ത്യയെ ചൊറിയാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, കൊടുക്കേണ്ടത് അങ്ങ് പാകിസ്ഥാന്റെ നെഞ്ചത്ത് കയറിയായാലും കൊടുത്തിരിക്കും.. ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കാനും ശ്രമം നടത്തിയ പാകിസ്ഥാന് തക്ക തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.

ജമ്മു കശ്മീരിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചാണ് സൈന്യം പാകിസ്ഥാന് മറുപടി നല്‍കിയത്. കനാലുകളിലും മറ്റ് പ്രദേശങ്ങളിലും വളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് സുരക്ഷ സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നശിപ്പിച്ചത്. ഭീകരരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് കഞ്ചാവ് കച്ചവടവും കടത്തും. കഞ്ചാവ് – മയക്കു മരുന്ന് കടത്താൻ പാക് പിന്തുണയുള്ള ഭീകര സംഘടനകൾ കശ്മീരി യുവാക്കളെയാണ് ഉപയോഗിക്കുന്നത്.

നേരത്തെ തെക്കൻ കശ്മീരിലെ ചില മേഖലയിൽ മാത്രം ഉണ്ടായിരുന്ന കഞ്ചാവ് വളർത്തൽ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതായാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചത്. കഞ്ചാവിൽ നിന്ന് ഹെറോയിൻ നിർമ്മിച്ച് കടത്തി പകരം ആയുധങ്ങൾ കൈക്കലാക്കുകയാണ് ഭീകര സംഘടനകൾ ചെയ്യുന്നത്. ഇറാൻ , അഫ്ഗാനിസ്താൻ , പാകിസ്താൻ എന്നിവിടങ്ങളിൽ കഞ്ചാവ് കൃഷിയും അനുബന്ധ മയക്ക് മരുന്ന് കച്ചവടവും കടത്തും വ്യാപകമാണ്.

ഭീകരതയും സൈബർ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കിയും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയാണ് പാകിസ്താൻ. കഴിഞ്ഞ രണ്ടു തലമുറകളെ ഭീകരത കൊണ്ട് നശിപ്പിച്ച പാകിസ്താൻ പുതിയ തലമുറയെ മയക്ക് മരുന്നിനടിമകളാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ്‌ റിപ്പോർട്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് പ്രത്യേക ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.

ടാസ്ക് ഫോഴ്സിന്റെ ചുമതല എസ്.പിക്കാണ്. രണ്ട് ഡി.വൈ.എസ്.പിമാരും 9 ഇൻസ്പെക്ടർമാരുമടക്കം നൂറു പേരാണ് സംഘത്തിലുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരുടെ ആക്രമണം നടന്നു. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീര മൃത്യുവരിച്ചു. ജമ്മു കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് ആമിൻ ഭഗതാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീരിലെ കുൽഗാമിലാണ് സംഭവം.

കുൽഗാമിലെ ഫ്രിസൽ പ്രദേശത്ത് വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫ് ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഇവർക്ക് നേരെ ഭീകരർ വെടിയതിർക്കുകയായിരുന്നു. ആക്രമണത്തിൽ മുഹമ്മദ് ആമിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്.

ആക്രമണം ഉണ്ടായ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (18 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends