ഇത്രക്ക് തരം താഴരുത്! സർക്കാരിന്റെ പൊന്നുമോൾ ഹനാനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹാസപൂർവ്വം വിമർശിച്ച ഹനാൻ ഹനാനിക്കെതിരെ കോൺഗ്രസ്സ് അനുഭാവികൾ

കുറച്ചുകാലം മുൻപ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നയാളാണ് ഹനാൻ ഹനാനി. റോഡരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രവും വാർത്തയും ദിവസങ്ങളോളം കേരളം ചർച്ച ചെയ്‌തിരുന്നു. അപകടത്തിൽ നട്ടെല്ല് തകർന്നപ്പോൾ ചികിത്സാച്ചിലവ് ഏറ്റെടുത്ത സർക്കാർ 'ഇവൾ സർക്കാരിന്റെ മകൾ' എന്ന് പ്രഖ്യാപിച്ചു.
ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഹനാൻ. ഇത്തവണ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹാസപൂർവ്വം വിമർശിച്ച ഹനാൻ ഹനാനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയാ ആക്രമണമാണ് വാർത്തയിൽ ഇടം പിടിക്കാൻ കാരണം. ഈ വീഡിയോ ഹനാൻ തന്റെ ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവിനെ വിമർശിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഹനാനെതിരെ കോൺഗ്രസ് ആഭിമുഖ്യമുള്ളവർ രംഗത്തെത്തിയത്.
'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ. അതെ. പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം' എന്നായിരുന്നു ഹനാൻ തന്റെ വീഡിയോയിലൂടെ പറയുന്നത്. ഇതാണ് കോൺഗ്രസ് അനുകൂലികളെ ചൊടിപ്പിച്ചത്. ഹനാന് വേണ്ടി പണ്ട് കോൺഗ്രസാണ് ആദ്യം സഹായവുമായി വന്നതെന്നും ഇടതുപക്ഷ സർക്കാരിൽ നിന്നും സഹായം ലഭിച്ചപ്പോൾ ഹനാൻ ഇപ്പോൾ കൂറുമാറുകയാണെന്നുമാണ് കോൺഗ്രസ് അഭിമുഖ്യമുള്ളവർ ഹനാന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളിലൂടെ പറയുന്നത്'വയറ്റിൽപിഴപ്പിനു വേണ്ടി നീ നാടകം കളിച്ചപ്പോൾ ഒരു മനസ്സായി വന്നു സപ്പോർട്ട് ചെയ്തവരാണ് ഞങ്ങൾ. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു. കുട്ടി സർക്കാരിന്റെ മകൾ ആകുന്നതിനു മുൻപ് സഹായവുമായി ഓടിയെത്തിയ മനുഷ്യനാണ് രമേശ് ചെന്നിത്തല. നന്ദി കാണിക്കണ്ട, പക്ഷെ വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുത്' എന്നതായിരുന്നു ഇതിൽ ഒരാളുടെ പ്രതികരണം.എന്നാൽ തനിക്ക് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ കൊണ്ട് സഹായം ലഭിച്ചിട്ടില്ലെന്നും ആരും തനിക്ക് വീട് വച്ച് നൽകിയിട്ടില്ലെന്നും ഹനാൻ കമന്റ് ബോക്സിൽ വ്യക്തമാക്കുന്നു. തനിക്ക് ചികിത്സാ സഹായം നൽകിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണെന്നും സാധാരണക്കാർ തനിക്ക്സഹായമായി നൽകിയ ഒന്നര ലക്ഷം രൂപ താൻ പ്രളയ സഹായമായി തിരിച്ചുനൽകിയതാണെന്നും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹനാൻ നൽകിയ മറുപടി ഇങ്ങനെ "കമൻ്റ് ബോക്സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തത് കൊണ്ട് തന്നെ മോശം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികൾ എനിക്ക് വീട് വെച്ച് നൽകിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവർ അതിൻ്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിച്ചോ ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല.
നേരിൽ വന്നാൽ കാണാം. ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ ആണ് താമസിക്കുന്നത്. രാഷ്ട്രീയ പരമായ എൻ്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ മറുപടി നൽകുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നൽകിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാർ നൽകിയ സഹായം 1.5 lakhs സന്തോഷത്തോടെ പ്രളയത്തിന് ഞാൻ തിരിച്ച് നൽകിയത് രേഖയുമുള്ളതാണ്'.
മോശമായ ഭാഷയിലാണ് കോൺഗ്രസ് സൈബർ ടീം ഹനാനെതിരെ ആക്രമണം നടത്തുന്നത്. അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനും അണികൾക്ക് ആഹ്വാനം ഉണ്ട്. ഇതുകൊണ്ടൊന്നും പ്രകോപിതയാകില്ല എന്നാണ് ഹനാൻ പറയുന്നത്.
https://www.facebook.com/Malayalivartha
























