Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഈ ബുദ്ധിയെന്തേ നമുക്ക് തോന്നാത്തേ... എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയാന്‍ മാത്രം ചാനലുകളെ കാണുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് അവസാനം തൃപ്തി; പട്ടിണിയിലേക്ക് പോകുന്ന സംസ്ഥാന ഖജനാവിന് കേന്ദ്രം കരുത്ത് പകരും; കേന്ദ്ര നടപടി സ്വാഗതാര്‍ഹമെന്ന് തോമസ് ഐസക്

17 MAY 2020 08:58 PM IST
മലയാളി വാര്‍ത്ത

കേന്ദ്രം എന്തെങ്കിലും പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാല്‍ ഉടന്‍ ചാനലുകളില്‍ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഒരാളാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. എത്രയൊക്കെ കേന്ദ്ര വിഹിതം കിട്ടിയാലും തൃപ്തിയില്ല. എപ്പോഴും പരാതിയും പ്രാരാബ്ദവും മാത്രമായിരിക്കും പറയുക. ഇനി കേന്ദ്രം കൂടുതലെന്തെങ്കിലും നല്‍കുന്നെങ്കില്‍ അതിനും വ്യാഖ്യാനമുണ്ടാകും, അത് സംസ്ഥാനത്തിനര്‍ഹതപ്പെട്ടതെന്ന്. സംഭവം കേന്ദ്രലും സംസ്ഥാനവും തമ്മിലുള്ള വിഷയമായതിനാല്‍ ഇതിനൊന്നും ചെന്നിത്തലയും കൂട്ടരും മറുപടി പറയാറില്ല. ഏത് പക്ഷം പറഞ്ഞാലും എതിരാളികളെ പിന്തുണയ്ക്കുന്നതായി അവര്‍ വ്യാഖ്യാനിക്കും.

കേരളത്തിന്റെ പ്രധാന വരുമാനങ്ങളെല്ലാം കൊറോണയില്‍ ഒഴുകിപ്പോയപ്പോള്‍ ആകെ ദാരിദ്ര്യത്തിലായ സംസ്ഥാന ഖജനാവ് മുഴുപ്പട്ടിണിയിലുമായി. ബിവറേജസും ബാറും തുറപ്പിച്ച് കൂടിയ തുകയ്ക്ക് വിറ്റ് എന്തെങ്കിലും നേടാമെന്ന് കരുതിയപ്പോള്‍ കൊറോണ സമ്മതിക്കുന്നില്ല. ലോക് ഡൗണ്‍ നീട്ടി. അങ്ങനെയിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അഞ്ചാം വരവ്. സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുമെന്നാണ് നിര്‍മ്മലയുടെ ഉറപ്പ്. ഒരാഴ്ച കൊണ്ട് പ്രധാനമന്ത്രി പറഞ്ഞ 20 ലക്ഷം കോടിയാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞ് തീര്‍ത്തത്.

സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇത് കേരളത്തെ സംബന്ധിച്ച് അനുഗ്രഹമാണ്. എല്ലായിപ്പോഴും എതിര്‍ക്കുന്ന തോമസ് ഐസക് പോലും ഇതിനെ സമ്മതിച്ചു. കേന്ദ്രാനുമതി സ്വാഗതാര്‍ഹമാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
വായ്പാപരിധി അഞ്ചുശതമാനമായി ഉയര്‍ത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കേരള മുഖ്യമന്ത്രിയാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടാകുന്ന വരുമാന ഇടിവിന്റെ പകുതിയോളമേ ഇത്തരത്തില്‍ വായ്പാപരിധി ഉയര്‍ത്തിയാലും നികത്താനാകൂ. ഏകദേശം 18,087 കോടി രൂപ കൂടി ഇത്തരത്തില്‍ വായ്പ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വായ്പാപരിധി സംസ്ഥാന വരുമാനത്തിന്റെ അഞ്ചുശതമാനമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇത് കേന്ദ്രബജറ്റില്‍ അംഗീകരിച്ച വരുമാനത്തിന്റെ അഞ്ചുശതമാനമായി കണക്കാക്കണം. അതല്ലാതെ നിലവിലെ അവസ്ഥ വെച്ചുള്ള വരുമാനത്തിന്റെ ശതമാനക്കണക്കെടുത്താല്‍ 18,087 കോടി ലഭ്യമാക്കാനാവില്ല.

ന്യായമായ പലിശയ്ക്ക് വായ്പ ലഭിക്കാന്‍ അവസരമുണ്ടാകണം. അല്ലെങ്കില്‍ വായ്പ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കണം. ഇതിനുപുറമേ ബാക്കിയുള്ള ജി.എസ്.ടി വിഹിതം കൂടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. വായ്പയെടുക്കുന്നതിന് നിബന്ധനകള്‍ വയ്ക്കുന്നതിന് കേരളം എതിരാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്‍ഗണന അനുസരിച്ച് ചെലവാക്കേണ്ട വായ്പയില്‍ നിബന്ധനകള്‍ വയ്ക്കുന്നതില്‍ അര്‍ഥമില്ല.

കേന്ദ്രസര്‍ക്കാര്‍ പറയുന്ന ഏകീകൃത റേഷന്‍ കാര്‍ഡ്, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് തുടങ്ങിയ കാര്യങ്ങളോട് എതിര്‍പ്പില്ല. പക്ഷേ, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിന്റെ പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന പലകാര്യങ്ങളും പൊതുമേഖലയെ പരിപൂര്‍ണമായി ഇല്ലാതാക്കുന്നതാണ്. സ്ട്രാറ്റജിക് തുറകള്‍ നിശ്ചയിച്ച് അവയില്‍ മാത്രമേ പൊതുമേഖല പാടുള്ളൂ എന്നത് ശരിയല്ല. സ്ട്രാറ്റജിക് മേഖലകളില്‍ പോലും ഒരു പൊതുമേഖ സ്ഥാപനം മതി, ഏറിയാല്‍ നാല് എന്നുള്ള നിലപാടും ബാക്കിയുള്ള മേഖലകളില്‍ പൊതുമേഖല വേണ്ട എന്നതും ശരിയായ നിലപാടല്ല.

വൈദ്യുതമേഖലയിലെ പരിഷ്‌കാരങ്ങളിലും എതിരഭിപ്രായമുണ്ട്. നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുത്. പ്രതിസന്ധി കാലഘട്ടത്തെ ഇത്തരത്തിലെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള കാലമാക്കി മാറ്റരുത്.

40,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചത് ഉചിതമായ നടപടിയാണ്. ഇരിട്ടിയാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെല്ലാം കഴിഞ്ഞവര്‍ഷം ലഭിച്ച കൂലിയുടെ പകുതി മുന്‍കൂറായി അക്കൗണ്ടില്‍ നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പിന്നീട് അവര്‍ പണി ചെയ്യുമ്പോള്‍ ആനുപാതികമായി കുറച്ചാല്‍ മതിയെന്നുമാണ് തോമസ് ഐസക് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (20 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends