ഇനി കുടക്കും... കര്‍ശന നിയന്ത്രണങ്ങളുമായി റെയില്‍വേ; സംസ്ഥാനങ്ങളിലെ ക്വാറന്റൈന്‍ നിബന്ധന അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ; ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിബന്ധന ഉറപ്പാക്കണം

ക്വാറന്റൈന്‍ പാലിക്കാത്തവര്‍ക്ക് പാരയുമായി റെയില്‍വേ. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ക്വാറന്റെയ്ന്‍ നിബന്ധനകള്‍ അംഗീകരിക്കുന്നവരെ മാത്രമെ ശ്രമിക് തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കൂവെന്ന് ഐആര്‍സിടിസി. ബംഗളൂരുവിലേക്ക് കഴിഞ്ഞ ദിവസം പോയ ട്രെയിനിലെ യാത്രക്കാര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കാന്‍ തയ്യാറാകാത്തതിന് പിന്നാലെയാണ് പുതിയ നിബന്ധനയുമായി ഐആര്‍സിടിസി എത്തിയത്.
ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്‌ബോള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിബന്ധന സംബന്ധിച്ച പോപ്പ് അപ്പ് വരും. ഈ നിബന്ധനകള്‍ വായിച്ചുവെന്നും ഇത് അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് സമ്മതിക്കുന്നതായി ക്ലിക്ക് ചെയ്താല്‍ മാത്രമെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം ശ്രമിക് ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലെത്തിയ 50 ഓളം പേരടങ്ങിയ സംഘമാണ് ക്വാറന്റെയ്‌നില്‍ പോകാന്‍ തയ്യാറാകാതിരുന്നത്. ഇവര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതില്‍ 15 ഓളം പേരെ റെയില്‍വേയ്ക്ക് തിരിച്ചയക്കേണ്ടി വരികയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























