വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞയാള്‍ മരിച്ച നിലയില്‍

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ആശാരിപ്പണിക്കായി പോയ ആലാ കോടുകുളഞ്ഞി മോഴിയാട്ട് സുരേഷ് (ബാബു-55) ചെങ്ങന്നൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ മരിച്ചു.
ബാബു 13-നാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തൊട്ടടുത്ത കുടുംബവീട്ടിലായിരുന്നു ഭാര്യയും മക്കളും. ഇവര്‍ വന്നു നോക്കിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.സ്രവ പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പരിശോധനയ്ക്കായി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച്, സ്രവം എടുത്തു. പിന്നീട് പ്രത്യേക ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പൊലീസിന്റെ ആവശ്യപ്രകാരം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മകള്‍ അമ്മുവിന്റെ വിവാഹം ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ചിരുന്നു. ഭാര്യ: സിന്ധു. നീതുവാണ് മറ്റൊരു മകള്‍.
https://www.facebook.com/Malayalivartha

























