Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വടശേരിക്കര, തണ്ണിത്തോട് മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാന്‍ തിരച്ചില്‍ വ്യാപകമാക്കി വനംവകുപ്പ്...

18 MAY 2020 11:11 AM IST
മലയാളി വാര്‍ത്ത

വടശേരിക്കര, തണ്ണിത്തോട് മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാന്‍ തിരച്ചില്‍ വ്യാപകമാക്കി വനംവകുപ്പ് ഒരു പക്ഷെ ഇത്രയും വലിയ സന്നാഹം ഇത് വരെ ഒരുക്കി ഒരു മൃഗത്തെയും കാത്തിരുന്നിട്ടില്ല എന്നുള്ളതാണ് വാസ്തവം കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്ന വനമേഖല അടക്കമുള്ള പ്രദേശങ്ങള്‍ വനപാലകരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. ഒന്നും കണ്ടെത്താനായില്ല. കടുവ കാടുകയറിയതാകാമെന്ന നിഗമനത്തിലേക്ക് വനംവകുപ്പ്. കടുവയെ ആദ്യം കണ്ട തണ്ണിത്തോട് മേടപ്പാറ മുതല്‍ മണിയാര്‍ വരെയുള്ള 400 ഹെക്ടര്‍ സ്ഥലത്തായിരുന്നു തിരച്ചില്‍. രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് പൂര്‍ത്തിയായത്.

കടുവ യുവാവിനെ കടിച്ചുകൊന്ന പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വാദം തെറ്റാകാമെന്ന് വനംവകുപ്പ്. മേടപ്പാറ പ്ലാന്റേഷനിലെ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിന്നീട് സമീപത്തെ മറ്റ് മേഖലകളിലും കണ്ടതായി നാട്ടുകാര്‍ പറയുന്നു. കണ്ടവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കടുവയുടെ കാല്‍പ്പാടുകള്‍ പോലും കണ്ടെത്താനായില്ല.
ടാപ്പിങിന് പോകുന്നവരും മറ്റാവശ്യങ്ങള്‍ക്കായി പറമ്പിലും തോട്ടത്തിലുമൊക്കെ പോകുന്നവര്‍ കടുവയെ കണ്ടതായി വിവരം
കടുവയെ കണ്ടതായി പറയുന്ന മേഖലകളിലെങ്ങും- നനവുളള മണ്ണായിരുന്നിട്ടുകൂടി കാല്‍പ്പാടുകള്‍ പോലും ഇല്ല എന്നതും വനംവകുപ്പിനെ കുഴക്കുന്നുണ്ട്. ചിലയിടത്ത് മ്ലാവിന്റെയും മറ്റ് ചിലയിടത്ത് കാട്ട് പന്നികളുടെയും കാല്‍പ്പാടുകള്‍ മാത്രമാണ് വനം വകുപ്പിന് കണ്ടെത്താനായത്. നാട്ടുകാരുടെ കടുവാ പേടിയാണ് അവാസ്തവമായ കടുവ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്. എന്നാല്‍, പ്രദേശത്ത് അവസാനം കടുവയെ കണ്ടു എന്ന് പറയുന്നവരെല്ലാം കണ്ടത് കടുവ തന്നെയാണെന്നാണ് ഉറപ്പിച്ചു പറയുന്നത്. അതെ സമയം തണ്ണിത്തോട്ടില്‍ വനപാലക്കാരടക്കം കടുവയെ നേരിട്ടു കണ്ടിരുന്നു. കടുവയെ കുരുക്കാന്‍ സര്‍വ സന്നാഹവുമായി വനം വകുപ്പിന്റെ പ്രത്യേക സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുകയാണ്.മറിയിച്ചെങ്കിലും വനംവകുപ്പിന് കടുവയുടെ കാല്‍പ്പാട് പോലും കണ്ടെത്താന്‍ സാധിച്ചില്ല.


ഞായറാഴ്ച വെളുപ്പിന് 3.45ന് പേഴുംപാറ 10ാം ബ്ലോക്ക് റോഡില്‍ തയ്യില്‍പടിക്കു സമീപം കടുവയെ കണ്ടതായി സ്ഥലവാസിയായ അബ്ദുല്‍ ഹസീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധസംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ അടക്കം ഒന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കണ്ടത് കടുവയെ അല്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

22 സംഘങ്ങളായി നടത്തിയ തിരച്ചിലില്‍ അഞ്ചല്‍, റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പടിഞ്ഞാറ് ഡിവിഷന്‍, കുളത്തൂപ്പുഴ, തെന്മല, എരുമേലി, കോന്നി, റാന്നി, വടശേരിക്കര, ഗൂഡ്രിക്കല്‍ റേഞ്ചുകള്‍, അച്ചന്‍കോവില്‍ ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നായി 91 വനപാലകരാണ് പങ്കെടുത്തത്. വയനാട്ടില്‍ നിന്ന് എത്തിയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസില്‍ നിന്നുള്ള 4 ഷാര്‍പ് ഷൂട്ടര്‍മാരും തേക്കടിയില്‍ നിന്ന് എത്തിയ 4 ക്യാമറാ പരിശോധകരും ഒപ്പമുണ്ടായിരുന്നു.

റാന്നി ഡിഎഫ്ഒ എം. ഉണ്ണികൃഷ്ണന്‍,പുനലൂര്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് ബൈജു കൃഷ്ണന്‍, റാന്നി എസിഎഫ് കെ.വി. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കി. അഞ്ചല്‍ റേഞ്ച് ഓഫിസര്‍ ബി. ആര്‍. ജയന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് ടീം. വടശേരിക്കര റേഞ്ച് ഓഫിസര്‍ വേണുകുമാര്‍, റാന്നി റേഞ്ച് ഓഫിസര്‍ ആര്‍.അദീഷ് എന്നിവരുടെ നേതൃത്വത്തില്‍ വടശേരിക്കര ഫോറസ്റ്റ് ഐബിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. ഇന്ന് റാന്നി ഡിവിഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (15 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (20 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (29 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

Malayali Vartha Recommends