Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വേനല്‍ക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി അണക്കെട്ട്... മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു... വേനല്‍മഴ കനത്താല്‍ വൈദ്യുതോല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താന്‍ സാധിക്കാത്ത അവസ്ഥ

18 MAY 2020 11:12 AM IST
മലയാളി വാര്‍ത്ത

വേനല്‍ക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി അണക്കെട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 അടി വെള്ളം കൂടുതലുണ്ട് അണക്കെട്ടില്‍. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,348 അടിയാണ്. ഡാമിലുള്ളത് സംഭരണശേഷിയുടെ 45 ശതമാനം വെള്ളം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജലനിരപ്പ് 2,332 അടി മാത്രം. ലോക്ക്ഡൗണില്‍ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതാല്‍ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞു. ഇതോടെ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഡാമില്‍ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണമിതാണ്.

എന്നാല്‍ ഇടുക്കിയില്‍ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് . വേനല്‍മഴ കനത്താല്‍ വൈദ്യുതോല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താന്‍ ഇതുനിമിത്തം സാധിക്കില്ല. മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് സൂചന.

ഇടുക്കി ഡാമിലുള്ളത് ആറ് ജനറേറ്ററുകളാണ്. ഇതില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് മൂന്നെണ്ണം മാത്രമാണ്. മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറികളില്‍ രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റ പണിയിലാണ്. ഇത് കഴിഞ്ഞ മെയ് പത്തിന് പ്രവര്‍ത്തനക്ഷമമാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രതീക്ഷകള്‍ തെറ്റിച്ചു. പൊതുമേഖല സ്ഥാപനമായ അങ്കമാലി ടെല്‍ക്കിനാണ് അറ്റകുറ്റപണിയുടെ ചുമതല.

ടെല്‍ക്കില്‍ നിന്ന് ജീവനക്കാര്‍ എത്തിയെന്നും ഈ മാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. പക്ഷേ മറ്റ് ജനറേറ്ററുകളുടെ പുനര്‍നിര്‍മാണത്തിന് വിദേശത്ത് നിന്ന് സാമഗ്രഹികള്‍ കൊണ്ടുവരണം. പണിക്കായി ജീവനക്കാര്‍ ദില്ലിയില്‍ നിന്നും ഹരിയാനയില്‍ നിന്നും വരണം. ഇത് സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ കെഎസ്ഇബി ഇതുവരെ കേന്ദ്രസര്‍ക്കാരുമായി നടത്തിയിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് ഡാമില്‍ ഉണ്ടായിരുന്ന വെള്ളം 19 ശതമാനം മാത്രമായിരുന്നു. എന്നാല്‍ നിലവിലെ ജലനിരപ്പ് 41 ശതമാനം. മഴ കനത്താല്‍ ഒന്നരമാസത്തിനുള്ളില്‍ ഡാം നിറയും. ഇതൊഴിവാക്കാന്‍ വൈദ്യുതോല്‍പ്പാദനം കൂട്ടണം. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 1.8 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാം. എന്നാല്‍ മൂന്ന് ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നിലവിലെ ഉത്പാദനം 87 ലക്ഷം യൂണിറ്റാണ്.

ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം വന്നിരുന്നത്. എന്നാല്‍ ഒന്നര മാസമായി പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റ് മാത്രം. ഇതില്‍ കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി 4.8 കോടി. ഇത് വേണ്ടെന്ന് വച്ച് സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം കൂട്ടാമെന്ന് വച്ചാലും സാധ്യമല്ല. ലോക്ക് ഡൗണിന് മുമ്പേയുണ്ടാക്കിയ കരാര്‍ കെഎസ്ഇബിയ്ക്ക് ലംഘിക്കാനാവില്ല. കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇങ്ങിനെ വന്നാല്‍ ജൂലൈയില്‍ ഡാം നിറഞ്ഞേക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ചെറുഡാമുകളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കുറച്ച് ഇടുക്കിയില്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പക്ഷേ ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്നത് തിരിച്ചടിയാകുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (14 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (19 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (28 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

Malayali Vartha Recommends