സ്വകാര്യ ബസുടമകളുമായി ചര്‍ച്ചക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.... ബസുടമകളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല, സാഹചര്യം മനസ്സിലാക്കണമെന്നും നിഷേധാത്മക നിലപാട് ബസ് ഉടമകള്‍ സ്വീകരിക്കരുതെന്നും മന്ത്രി

സ്വകാര്യ ബസുടമകളുമായി ചര്‍ച്ചക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ബസുടമകളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. സാഹചര്യം മനസ്സിലാക്കണമെന്നും നിഷേധാത്മക നിലപാട് ബസ് ഉടമകള്‍ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ ഓടിക്കില്ലെന്ന ബസ് ഉടമകളുടെ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും യാത്ര ചെയ്യണം എന്ന് സര്‍ക്കാര്‍ കരുതുന്നില്ല.
ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്‌സ് മൂന്ന് മാസം അടക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇനി ബസുടമകളുമായി ചര്‍ച്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























