നാട്ടിലെത്തിയവർക്ക് വീട്ടിലെത്തണം; നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും പരിശോധന ഇല്ല, ആകെ കുഴഞ്ഞ് പ്രവാസികൾ, അങ്കലാപ്പിലായി അധികൃതർ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിയ ആശ്വാസം നൽകിക്കൊണ്ടാണ് കേന്ദ്രം പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാമെന്ന വാക്ക് നൽകിയത്. നൽകിയത് മാത്രമല്ല അത് പ്രവർത്തികമാകുകയുമാണ്. എന്നാൽ ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനത്തിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഒട്ടുമിക്ക പ്രവാസികളും. ഇതേതുടർന്ന് എല്ലാം പറഞ്ഞതുപോലെ സർക്കാരിന്റെ നിരീക്ഷണത്തിൽ ഏഴ് ദിവസവും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഏഴ് ദിവസത്തെ നിരീക്ഷണം കഴിഞ്ഞ് വീട്ടിലേക്ക് ഇനി എപ്പോ മടങ്ങുമെന്ന ആശങ്കയിലാണ് ഇവർ.
പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ തീരുമാനിച്ചതുമുതൽ തന്നെ സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു ഏഴ് ദിവസം സർക്കാർ നിർദ്ദേശിക്കുന്ന കേന്ദ്രത്തിലും തുടർന്നുള്ള ഏഴ് ദിവസം വീട്ടിലുമാണ് എന്നാണ്. എന്നാൽ പ്രവാസികൾ 14 ദവസത്തെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ തന്നെ കഴിയണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം വന്നതോടുകൂടി വീണ്ടും ആശയക്കുഴപ്പം ഉരുവായി. എന്നാൽ സംസ്ഥാനത്തെ സാഹചര്യം മുൻനിർത്തി സർക്കാർ കേന്ദ്രത്തിൽ ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഇതുസംബന്ധിച്ച് ഉത്തരവ് ഒന്നും തന്നെ പുറത്തേക്ക് വരാത്തത് ഏറെ ആശങ്കാജനകമാകുന്നു. സംസ്ഥാനത്ത് ഈ മാസം ഏഴ് മുതലാണ് പ്രവാസികളുമായി ആദ്യ വിമാനം എത്തിയത്.
സർക്കാർ കേന്ദ്രത്തിൽ ഇവരുടെ നിരീക്ഷണം ഏഴ് കഴിഞ്ഞ് പത്തതായി. എന്നാൽ തന്നെയും ഇതുവരെ ഇവരുടെ സാമ്പിളുകൾ ശേഖരിക്കാനോ വീട്ടിലേക്ക് അയക്കാനോ നടപടി എടുത്തിട്ടുമില്ല. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നായി 333 പേരാണ് ആദ്യത്തെ രണ്ട് വിമാനങ്ങളിലായി എത്തിയത്. അതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ നേരെ ആശുപത്രിയിലേക്കും ഒപ്പം ഗർഭിണികളെയും കുട്ടികളെയും ഒപ്പം മുതിർന്നവരെയും വീട്ടിൽ നിരീക്ഷണത്തിനായും അയക്കുകയും ചെയ്തു. മറിച്ച് മറ്റുള്ളവരാണ് സംസ്ഥാനത്തിന്റെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി കഴിയുന്നത്.
നാട്ടിലേക്ക് എത്തുന്ന പ്രവാസികളിൽ ഏഴ് ദിവസം പിന്നിട്ടവർക്ക് നിർബന്ധിത പരിശോധനയാണ് നടത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഇവരിൽ രോഗലക്ഷണം കണ്ടെത്തുന്നവർക്ക് മാത്രമാണ് പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























