Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ; ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക

19 MAY 2020 01:14 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു.

അടിയന്തിര യാത്രകൾ നടത്തേണ്ടവരുണ്ടാവും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്‌.

രാജ്യത്ത് നിയന്ത്രണങ്ങൾ വെച്ചത് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്.. മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷമാണ് സംസ്ഥാനത്ത് കെഎസ്ആർടിസി പൊതുജനങ്ങൾക്കായി സർവീസ് നടത്തുന്നത്. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങി.

സർവീസ് നടത്തേണ്ട റൂട്ടുകളും യൂണിറ്റുകളും ഷെഡ്യൂളുകളും തയ്യാറാക്കി. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതുകൊണ്ട് തന്നെ രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും.

ജീവനക്കാര്‍ക്കുള്ള മാസ്കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. 23 മുതല്‍ 27 യാത്രക്കാരെ വരെയാണ് ഒരു ബസില്‍ കയറ്റുക. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചെങ്കിലും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് നാലാംഘട്ട ലോക് ഡൗണിൽ കേരളം അടക്കം പല സംസ്ഥാനങ്ങലും നിയന്ത്രണങ്ങളോട് ബസ് സർവീസിന് അനുമതി നൽകിയിട്ടുണ്ട് . പകുതി യാത്രക്കാരെ ബസിൽ കയറ്റാവുളളൂ എന്നാണ് നിയമം. കൂടാതെ മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 ആയി ഉയർത്തുകയും റോഡ് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്തു.

കെഎസ്ആർടിസി നാളെമുതൽ ഓടിത്തുടങ്ങുമെങ്കിലും സ്വകാര്യബസുകൾ സർവീസ് നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ട ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർധിപ്പിക്കുക എന്ന ആവശ്യം അം​ഗീകരിക്കാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ബസ് ഉടമകളുടെ പ്രയാസം കണക്കിലെടുത്ത് ആണ് മിനിമം ചാർജ് 12 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഒരു കിലോമീറ്ററിന് നിലവിൽ 70 പൈസയാണ് മിനിമം ചാർജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയർത്തി. കിലോമീറ്ററിനു നാൽപ്പത് പൈസയാണ് വർധിപ്പിച്ചത്. ചാർജ് വർധന തൽക്കാലത്തേക്ക് മാത്രമാണ്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നത്

​സ്വകാര്യ ബസുടമകൾ പണിമുടക്കിന്​ നോട്ടീസ്​ നൽകിയിട്ടില്ല. അതുകൊണ്ട്​ ചർച്ചയുടെ ആവശ്യമില്ല. ജനങ്ങളുമായി സഹകരിച്ച്​ കൊണ്ട്​ സർവീസ്​ നടത്താൻ സ്വകാര്യ ബസുകൾ തയാറാവണമെന്നും മന്ത്രി പറഞ്ഞു.

പകുതി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്നും പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. ഡീസലിന്റെ നികുതി ഉൾപ്പെടെ എടുത്തു കളയുകയും കൂടുതൽ ആനുകൂല്യം നൽകുകയും ചെയ്താൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളൂവെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു

കെ എസ ആർ ടി സി ബസ് സർവീസ് നാളെ മുതൽ ഉണ്ടെങ്കിലും കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നു .. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (58 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends