നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി .... ഒരു ബസില്‍ പരമാവധി 25 യാത്രക്കാരെയാണ് ഒരുസമയം യാത്രചെയ്യാന്‍ അനുവദിക്കുക, ഓര്‍ഡിനറി സര്‍വീസുകളാകും നാളെ നിരത്തിലിറങ്ങുക, ബസില്‍ കയറും മുമ്പ് കണ്ടക്ടര്‍ ഹാന്‍ഡ് സാനിട്ടൈസര്‍ നല്‍കി യാത്രക്കാരുടെ കൈകള്‍ ശുദ്ധമാക്കിയെന്ന് ഉറപ്പ് വരുത്തിയശേഷമേ കയറാന്‍ അനുവദിക്കൂ, മാസ്‌കും നിര്‍ബന്ധം

നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറെടുപ്പ് തുടങ്ങി. സര്‍വീസിനാവശ്യമായ ബസുകള്‍ കഴുകി വൃത്തിയാക്കുകയും ടയറുകളും ബാറ്ററികളും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ജോലികള്‍ യൂണിറ്റുകളില്‍ ആരംഭിച്ചു. ഒരു ബസില്‍ പരമാവധി 25 യാത്രക്കാരെയാണ് ഒരുസമയം യാത്രചെയ്യാന്‍ അനുവദിക്കുക. സാമൂഹിക അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍, നഷ്ടം പരിഹരിക്കാനായി ബസ് ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിച്ചതിനാല്‍ മിനിമം ടിക്കറ്റ് നിരക്ക് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തിയിട്ടുണ്ട്.
യാത്രാ സൗജന്യം ഉള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും. ഓര്‍ഡിനറി സര്‍വീസുകളാകും നാളെ നിരത്തിലിറങ്ങുക. രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന സീറ്റില്‍ ഒരാള്‍ക്കും മൂന്നുപേരുടെ സീറ്റില്‍ രണ്ടുപേര്‍ക്കുമാണ് യാത്രാനുമതി. ബസില്‍ കയറും മുമ്പ് കണ്ടക്ടര്‍ ഹാന്‍ഡ് സാനിട്ടൈസര്‍ നല്‍കി യാത്രക്കാരുടെ കൈകള്‍ ശുദ്ധമാക്കിയെന്ന് ഉറപ്പ് വരുത്തിയശേഷമേ കയറാന്‍ അനുവദിക്കൂ. മാസ്‌കും നിര്‍ബന്ധമാണ്. കണ്ടക്ടറും ഡ്രൈവറും കയ്യുറയും മാസ്‌കും ധരിക്കും.#
യാത്രക്കാര്‍ കഴിവതും നാണയങ്ങളും കൃത്യമായ ഫെയറും കൈയ്യില്‍ കരുതി യാത്ര ചെയ്യുന്നതാകും ഉചിതം. പണം ഇടപാടുകള്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ആലോചിച്ച് വരികയാണ്. സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന സര്‍വീസില്‍ നാളെ മുതല്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം നിലവില്‍ വരും.
https://www.facebook.com/Malayalivartha
























