'എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും'; വിദ്യാർത്ഥികളുടെ ജീവൻ വച്ച് പന്താടരുതെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ രംഗത്ത്

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം തന്നെ നടത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഈ മാസം 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാല്‍ തന്നെയും ഇതിൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലക്കണമെന്നും പിണറായി വിജയന്റെ ദുരഭിമാനം വെടിയണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ;
എസ്. എസ്. എല്‍. സി, പ്ളസ് ടു പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവും. കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികള്‍ എങ്ങനെ സ്‌ക്കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരം വീടുകളില്‍ നിന്നു പോലും കുട്ടികള്‍ പരീക്ഷയ്‌ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താന്‍ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയന്‍ ദുരഭിമാനം വെടിയണം. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് പന്താടരുത്. ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കണം.
https://www.facebook.com/Malayalivartha
























