ആദ്യം ഫ്രണ്ട് ലിസ്റ്റിലാക്കും പിന്നല്ലേ സംഭവം; 19 കാരനും 25 കാരനും ഒപ്പിച്ചത്... ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി സ്ത്രീകളെ ഫ്രണ്ട് ലിസ്റ്റിലാക്കിയ ശേഷം അവര്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് പൊലീസ് പിടിയില്‍; പോലീസ് പൊക്കിയത് ഇങ്ങനെ

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി സ്ത്രീകളെ ഫ്രണ്ട് ലിസ്റ്റിലാക്കിയ ശേഷം അവര്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശിആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സ്ത്രീകളുടെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത്. ശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇയാള്‍ ഫ്രണ്ട്ഷിപ്പ് അഭ്യര്‍ത്ഥന അയക്കും. തുടര്‍ന്ന് അവരെ സൗഹൃദ പട്ടികയിലാക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. 25 വയസുകാരനെതിരെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാര്‍ഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജാമ്യത്തിലാണ്. കഴിഞ്ഞ മാസവും സമാനമായ സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ അക്കൗണ്ടുകളിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളേയും വലയിലാക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ നേരത്തെയും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെട്ട 19 കാരന്‍ പിടിയിലായതിന് പിന്നാലെയാണ് 25 കാരന്റെ വിളയാട്ടം.
സൈബര്‍ ക്രൈം രീതി ഇങ്ങനെയായിരുന്നു ചിത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങള്‍ സ്‌കീന്‍ ഷോട്ട് എടുക്കും. ആ സ്‌കീന്‍ ഷോട്ട് അശ്ലീല പദപ്രയോഗങ്ങളോട് കൂടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ സ്റ്റോറി ആക്കും. ഇതില്‍ പെണ്‍കുട്ടിയുടെ അക്കൗണ്ടിന്റെ ലിങ്കും ഉണ്ടാകും. തുടര്‍ന്ന് ഈ സ്റ്റോറികള്‍ പെണ്‍കുട്ടികളുടെ അക്കൗണ്ടിലേക്ക് തന്നെ അയച്ചുകൊടുക്കും. അശ്ലീല പരാമര്‍ശവും മറ്റും കണ്ട് പരിഭ്രാന്തരാകുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വീഡിയോ കോളോ അശ്ലീല ചിത്രമോ ആവശ്യപ്പെടും. ഈ കുരുക്കില്‍ വീഴുന്നവരെ വീണ്ടും ഭീഷണിപ്പെടുത്തും. അഞ്ചോളം അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. സമാന അനുഭവം നേരിട്ടവര്‍ പരാതിയുമായി സൈബര്‍ ഡോമിനെ സമീപിച്ചതോടെയാണ് കുരുക്ക് വീണത്. ഇവര്‍ സോഷ്യല്‍മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്‌തെന്നാണ് പൊലീസിന്‌റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























