കണ്‍മുന്നില്‍ കാത്തിരിക്കുന്നത് വന്‍ദുരന്തം; പ്രളയത്തിന് ശേഷം ചെളിയും എക്കലും നീക്കി ഡാമുകളുടെ സംഭരണശേഷി കൂട്ടുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം എങ്ങുമെത്തിയില്ല

ജലബോംബ് കണ്‍മുന്നില്‍. എന്തു ചെയ്യും നമ്മള്‍. ഉംഫൂണൊക്കെ എന്ത് അതിനെക്കാള്‍ ഭീകരം. കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം. മുന്നറിയിപ്പ് വരുന്നു. എത്ര നാളായി മാധ്യമങ്ങള്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ജനം മുറവിളിക്കുന്നു. എന്തായി കാര്യങ്ങള്‍ നോക്കാം. പ്രളയത്തിന് ശേഷം ചെളിയും എക്കലും നീക്കി ഡാമുകളുടെ സംഭരണശേഷി കൂട്ടുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം എങ്ങുമെത്തിയില്ല.
പട്ടയഭൂമിയിലെ മരം വെട്ടാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കി അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ഡാമുകളിലേക്ക് കൂടുതല്‍ മണ്ണ് വന്നടിയാനും കാരണമാവുകയാണ്. മഴ അളക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ കോടികള്‍ മുടക്കി സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡാമുകളിലെ റിസര്‍വോയറുകളില്‍ അടിഞ്ഞ് കൂടുന്ന എക്കലും ചെളിയും എടുത്ത് മാറ്റുന്നത് സംബന്ധിച്ച് കാര്യമായ ഒരു പഠനവും ഇത് വരെ സംസ്ഥാനത്ത് നടന്നിട്ടില്ല. പ്രളയത്തിന് ശേഷം ഇതിനുള്ള ഒരു നടപടിയും തുടങ്ങിയില്ല എന്ന് മാത്രമല്ല മണ്ണ് വന്നടിയാന്‍ കൂടുതല്‍ സാഹചര്യവും സര്‍ക്കാര്‍ തന്നെ ഒരുക്കി നല്‍കുകയാണ്. പട്ടയഭൂമിയിലുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമസ്ഥന് അനുമതി നല്‍കി കൊണ്ട് ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇതിന് ഉദാഹരണമാണ്. ഇതോടെ ഡാമുകളിലെ വൃഷ്ടിപ്രദേശങ്ങളില്‍ മണ്ണൊലിപ്പിന് സാധ്യത കൂടി. കൂടുതല്‍ ചെളിയും, എക്കലും ഡാമുകളിലേക്കെത്തും.
2018 ലെ പ്രളത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സേവനം കാര്യക്ഷമമായില്ല എന്ന ആക്ഷേപം ശക്തമായിരുന്നു. കൂടുതല്‍ കൃത്യതയുള്ള പ്രവചനത്തിന് 14 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളും, മഴ അളക്കുന്നതിന് നിലവിലുള്ള 68 കേന്ദ്രങ്ങള്‍ 100 എണ്ണമാക്കി ഉയര്‍ത്താനും തീരുമാനം എടുത്തിരുന്നു. ഇതിനായി സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കണം. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു ധാരണയായിരുന്നു. ഈ പദ്ധതി ഒന്നും എങ്ങുമെത്തിയില്ല. ഇതോടെ കോടികള്‍ മുടക്കി സ്വകാര്യ ഏജന്‍സികളെ കാലാവസ്ഥ പ്രവചനത്തിന് ആശ്രയിക്കുകയാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha
























