പോലീസും അതിഥി തൊഴിലാളികളും തമ്മിലടി ; നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാറുകാര്‍ തെരുവിലിറങ്ങി; പൊലീസിന് നേരെ കല്ലേറ്

കോഴിക്കോട് കുറ്റ്യാടിയില്‍ അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാറുകാര്‍ തെരുവിലിറങ്ങി. മുറികളിലേക്ക് തിരിച്ച് പോകണമെന്ന പൊലീസിന്‍റെ ആവശ്യം തൊഴിലാളികള്‍ കണക്കിലെടുത്തില്ല. പൊലീസിനു നേരെ കല്ലേറുണ്ടായതാണ് പൊലീസ് ലാത്തി വീശാന്‍ കാരണം.
റെയില്‍വേ സ്‌റ്റേഷനില്‍ കുടിയേറ്റ തൊഴിലാളികളുടെ തിരക്ക്. ഉത്തര്‍ പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ വന്നത്.
രാവിലെ എട്ടുമണിയോടെയാണ് തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയത്. വളപട്ടണം ഭാഗത്തുനിന്നാണ് അവര്‍ എത്തിയത്. തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുവഴി നടന്നുവന്നതിനാല്‍ തന്നെ അധികമാര്‍ക്കും ഇവര്‍ സ്‌റ്റേഷനിലെത്തുന്നത് വരെ ശ്രദ്ധയില്‍പെട്ടതുമില്ല.
ഉത്തര്‍പ്രദേശിലേക്ക് ഇന്ന് ട്രെയിനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൂറ് കണക്കിന് തൊളിലാളികള്‍ എത്തിയത്. ബാഗും വസ്ത്രങ്ങളും ഉള്‍പ്പടെ തിരിച്ചുപോകുന്നതിന് തയ്യാറായാണ് തൊളിലാളികള്‍ എത്തിയത്.
ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ആര്‍ടിഎഫും പോലീസും ഉള്‍പ്പെടെയുള്ള സേന സംവിധാനം ഇക്കാര്യം അറിയുന്നത്.
എന്നാൽ സമവായം തുടർന്നിട്ടും കാര്യമില്ലെന്ന് വ്യക്തമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. കെഎസ്ആർടിസി ബസ്സുകൾ എത്തിച്ച് ഇവരോട് ബസ്സിൽ കയറാൻ പറഞ്ഞു. അതിന് തയ്യാറാകാതിരുന്ന തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് ബസ്സുകളിൽ കയറ്റുകയായിരുന്നു. തിരികെ വളപട്ടണത്തെ ക്യാമ്പുകളിലേക്ക് തന്നെ ഇവരെ കൊണ്ടുപോയി.
കണ്ണൂർ ജില്ലയിൽ ആകെ മുപ്പത്തിയയ്യായിരത്തോളം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏതാണ്ട് മൂവായിരത്തോളം പേർ മാത്രമേ പോയിട്ടുള്ളു. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാകട്ടെ ആവശ്യമുള്ളത്ര തീവണ്ടികൾ ഉണ്ടായിരുന്നതുമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പണിയോ, പണമോ ഇല്ലെന്നും, കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും അതിഥിത്തൊഴിലാളികൾ പരാതിപ്പെടുന്നു. വണ്ടി കിട്ടിയില്ലെങ്കിൽ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് അതിഥിത്തൊഴിലാളികൾ പറഞ്ഞു. പല തവണ ചർച്ച നടത്തിയിട്ടും ഇവർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ച് ബസ്സിൽ കയറ്റി തിരികെ കൊണ്ടുപോയി വിട്ടു.
ആരോ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുകയായിരുന്നെന്നു സംശയിക്കുന്നു. സ്‌റ്റേഷനിലെത്തി ട്രെയിൻ ഇല്ലെന്ന് അറിഞ്ഞതോടെ ഇവർ പ്രതിഷേധിച്ചു. ജോലിയൊന്നുമില്ലാതെ തുടരുന്നതിൽ കാര്യമില്ലെന്നും നാട്ടിൽ കുടുംബം കഷ്ടത്തിലാണെന്നും ചിലർ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാതെ തൊഴിലാളികൾ കൂട്ടമായി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി.
കോൺട്രാക്ടർമാരുടെ കീഴിലുള്ള നൂറോളം തൊഴിലാളികളാണ് കണ്ണൂരിൽ പ്രതിഷേധവുമായി എത്തിയത്. ഉത്തർപ്രദേശിലേക്ക് പോകണമെന്നായിരുന്നു പ്രധാന ആവശ്യം. ശ്രമിക് ട്രെയിനുകൾ കണ്ണൂരിൽ നിന്ന് നാമമാത്രമായ സർവീസുകളാണ് നടത്തുന്നത്. ഇവിടെ ജോലിയില്ല, പണമില്ല. ഭക്ഷണവും കിട്ടുന്നില്ല. പരാതി പറഞ്ഞിട്ടും ആരും നടപടിയെടുക്കുന്നില്ല. അതിനാൽ കേരളസർക്കാർ ഇടപെട്ട് തിരികെ കൊണ്ടുപോകണം. അതിനായി തീവണ്ടികൾ അനുവദിക്കണം. തീവണ്ടി കിട്ടിയില്ലെങ്കിൽ ബസ്സുകൾ വേണം - ഇതൊക്കെയായിരുന്നു അതിഥിത്തൊഴിലാളികളുടെ ആവശ്യം.
https://www.facebook.com/Malayalivartha
























