സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്;ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ -5, മലപ്പുറം- 3, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.
വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ നിലവില്‍ ചികിത്സയിലാണ്.72000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രമായി 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 46958 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 45527 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്.കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തും കോട്ടയത്ത് കോരിത്തോട് പഞ്ചായത്ത് എന്നിവയെയാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടുകളാക്കി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെനന് മുഖ്യമന്ത്രി പറഞ്ഞു.
പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ടവരെ ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5,630 സാമ്പിളുകൾ ശേഖരിച്ചത്തിൽ 5340 എണ്ണം നെഗറ്റീവായി. ഇത്തരം പരിശോധനയില്‍ നാലുപേര്‍ക്കാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ....ഇത് സാമൂഹിക വ്യാപനം കേരളത്തിൽ ഇല്ലെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.......
https://www.facebook.com/Malayalivartha
























