Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കൊല്ലം ജില്ല വിറക്കുന്നു കാര്യങ്ങൾ കൈവിട്ട് ആരോഗ്യവകുപ്പ്; കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്; ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാല്‍ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിൽ

19 MAY 2020 06:01 PM IST
മലയാളി വാര്‍ത്ത

കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാല്‍ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാണ്. ഡോക്ടർമാര്‍ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കി.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ആശാ പ്രവർത്തകയ്ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് കുഴങ്ങിയിരിക്കുന്നത് . നേരത്തെ ചാത്തന്നൂരിൽ രോഗം ബാധിച്ചവരുടെ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൂന്ന് ആഴ്ച മുൻപാണു ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ 3 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കല്ലുവാതുക്കൽ ശ്രീരാമപുരം സ്വദേശിയായ അറ്റൻഡർ, മുഖത്തല സ്വദേശിയായ നഴ്സ്, ചാത്തന്നൂർ സ്വദേശിയായ ആശാ പ്രവർത്തക എന്നിവർക്കാണ് അന്നു കോവിഡ് ബാധിച്ചത്.ഈ മാസം ഒന്നാം തിയ്യതി മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ വിവിധ വീടുകൾ സന്ദർശിച്ചിരുന്നു. രോഗബാധ അവിടെ നിന്നാകാമെന്നാണ് സംശയം. ഇവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.

ആരോഗ്യപ്രവർത്തകയ്ക്ക് രോഗം ബാധിച്ചതോടെ ചാത്തന്നൂർ, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പാരിപ്പളളി പ്രാഥമിക ആരോഗ്യകേന്ദ്രവും അടച്ചു. കൊല്ലം ജില്ലക്കാരായ രണ്ട് പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ഇതിനു പുറമേ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംക്‌ഷനിലുള്ള ഒൻപതു വയസ്സുകാരനും രോഗം ബാധിച്ചിരുന്നു. ആശാ പ്രവർത്തകയ്ക്ക് ആയിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആരുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം പറയുന്നത്. എന്നാൽ ഒരാഴ്ച മുൻപ് ബെംഗളൂരുവിൽ നിന്നെത്തി, പാരിപ്പള്ളി തെറ്റിക്കുഴിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനെ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ദർശിച്ചിരുന്നു. ഈ യുവാവിന്റെ സ്രവം ഇന്നലെ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഖരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി നേരിട്ടു സമ്പർക്കമുള്ള കല്ലുവാതുക്കൽ പഞ്ചായത്തിലെ അംഗങ്ങളിൽ 14 പേരുടെ സാംപിൾ ഇന്നലെ ജില്ലാ ആശുപത്രിയിൽ ശേഖരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, കല്ലുവാതുക്കൽ പഞ്ചായത്ത്, ഇളംകുളം സർവീസ് സഹകരണ ബാങ്ക്, പാരിപ്പള്ളി പിഎച്ച്സി എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ ചുമതലപ്പെടുത്തി ബാങ്കുകളുടെ പ്രവർത്തനം തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പാരിപ്പള്ളി പിഎച്ച്സി മാത്രമാണ് അടച്ചത്. ഇതിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സെന്റിനൽ സർവയ്‌ലൻസിന്റെ ഭാഗമായി സാംപിൾ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മീനമ്പലം ഡിവിഷൻ അംഗത്തിനു രോഗം കണ്ടെത്തിയത്. ശനി രാത്രി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. ഇന്ന് ഇവരുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ആശാ പ്രവർത്തകയുടെ വീട്ടുകാർ ഉൾപ്പെടെ 27 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്, 2 മക്കൾ, പിതാവ്, പാരിപ്പള്ളി പിഎച്ച്സിയിലെ 21 ജീവനക്കാർ എന്നിവരുടെ പരിശോധന ഫലമാണ് നെഗറ്റീവ്. ഇന്നലെ വരെ എഴുപതിലധികം പേരുടെ സാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി സമ്പർക്കത്തിൽപ്പെട്ടവരിൽ 150 പേരുടെ പരിശോധന പട്ടിക തയാറാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (1 hour ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends