കൊടുമണ്ണിലെ അഖിലിനെ കൊന്ന കൂട്ടുകാർക്ക് ജാമ്യം; ആ പ്രത്യേക കാരണമിതാ...

കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ വ്യക്തമായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം കേരളക്കരയെ ആകമാനം ഞെട്ടിച്ചിരുന്നു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ് അഖിലിനെയാണ് കൂട്ടുകാര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്‍റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും ഇപ്പോൾ കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതി രശ്മി ബി. ചിറ്റൂരാണ് ജാമ്യ൦ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതണമെന്നും, തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ പരിഗണിച്ച ജുവനൈല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കേസന്വേഷണ വുമായി ബന്ധപ്പെട്ട് പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. എന്നാല്‍, കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും ജുവനൈല്‍ കോടതി അനുമതി നല്‍കിയിരുന്നു
നിലവില്‍ കേസിന്‍റെ അന്വേഷണച്ചുമതല കൊടുമണ്‍ സി.ഐയില്‍നിന്ന് അടൂര്‍ ഡിവൈ.എസ്.പി. ഏറ്റെടുത്തിരിയ്ക്കുകയാണ്. നേരത്തെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യം ജുവനൈൽ കോടതി തള്ളിയിരുന്നു. പകരം ഇവരെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈൽ സെന്‍ററിലെത്തി വിവരങ്ങൾ ചോദിച്ചറിയാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അങ്ങാടിക്കൽ സ്വദേശി അഖിലിനെ (16) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അഖിലിന്റെ കൂട്ടുകാരായ രണ്ട് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലു കൊണ്ടെറിഞ്ഞ് വീഴ്ത്തിയ ശേഷം മഴു ഉപയോഗിച്ച് വെട്ടിയായിരുന്നു കൊലപാതകം. മൃതദേഹം കുഴിച്ചിടാനും ശ്രമിച്ചിരുന്നു. മുറിവേല്‍പ്പിച്ച് മണ്ണില്‍ കുഴിച്ചിട്ടാല്‍ പുഴുവരിച്ച് ശരീരം ദ്രവിച്ചുപോകുമെന്നു സിനിമയിൽ കണ്ടതിനെ തുടർന്നാണ് ഈ രീതി ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ പൊലീസിന് നൽകിയ മൊഴി.
https://www.facebook.com/Malayalivartha
























