വിവാഹിതയാണെന്നറിയാതെ യുവതിയുമായി തെയ്യം കലാകാരന് പ്രണയം; ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട്, വായില്‍ ചകിരി തിരുകി മര്‍ദ്ദിച്ചവശനാക്കി .. ഇതോടെ യുവതി കാലുമാറി....പിന്നീട് തൃക്കരിപ്പൂരിലെ തെയ്യം കലാകാരന് സംഭവിച്ചത്...

വിവാഹിതയാണെന്നറിയാതെയാണ് തൃക്കരിപ്പൂര്‍ ഒളവറ മാമാവിലങ്ങാട് കോളനിയിലെ വി.സുശീല്‍കുമാർ എന്ന ഇരുപത്തിരണ്ടുകാരൻ യുവതിയെ പ്രേമിച്ചത് .. തെയ്യം കലാകാരനാണ് സുശീല്‍കുമാർ ..
എന്നാൽ ഭര്‍ത്താവ് വിവരം അറിഞ്ഞതോടെ കാമുകന് കിട്ടിയത് എട്ടിന്‍റെ പണി. ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട്, വായില്‍ ചകിരി തിരുകി മര്‍ദ്ദിച്ചവശനാക്കി .. കസേരയില്‍ കൈയും കാലും കെട്ടിയിട്ടശേഷം വായില്‍ ചകിരി തിരുകി മരക്കട്ടകൊണ്ട് ഇടിച്ചു.
പിന്നീട് കാറില്‍ കയറ്റി തൃക്കരിപ്പൂര്‍ ഒളവറയിലെ തന്‍റെ വീട്ടില്‍ കൊണ്ടുതള്ളുകയുമായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി. ബൈക്കിലും കാറിലുമായി എത്തിയ പത്തോളം വരുന്ന സംഘമാണ് നീലേശ്വരം കൊട്രച്ചാല്‍ കോളനിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ തന്നെ ആക്രമിച്ചതെന്നു സുശീല്‍കുമാര്‍ പറയുന്നു.
യുവാവിനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ സുശീൽകുമാർ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച് നീലേശ്വരം പോലീസില്‍ യുവതി പരാതി നല്‍കിയതോടെ യുവാവ് വെട്ടിലായിരിക്കുകയാണ് ...പലനാളായി തന്നെ പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. ഇതേതുടര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
യുവതിയും സുശീല്‍ കുമാറും പ്രണയത്തില്‍ ആയിരുന്നെന്നാണ് പറയുന്നത് . യുവതി വിവാഹിതയായിരുന്നുവെന്ന് അറിയാതെയാണ് സുശീല്‍കുമാര്‍ പ്രണയിച്ചതെന്നാണ് പോലീസ് പറയുന്നത് . ഈവിവരം അറിഞ്ഞ ഭര്‍ത്താവ് വാടക ക്വാട്ടേഴ്‌സിലെക്ക് കൊണ്ടുപോയി തല്ലുകയായിരുന്നു. സംഭവമറിഞ്ഞ ശേഷമാണ് യുവതി പീഡന പരാതി നല്‍കിയത്. ഇരുകേസുകളിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























