Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

തെറ്റിദ്ധരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ...വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസ് ; എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും; ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം;മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ നിന്നുള്ള പ്രധാന നിർദേശങ്ങൾ ഇങ്ങനെ...

19 MAY 2020 09:05 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ധാരണപിശക് മൂലമുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടാവാതിരിക്കാനാണ് മുഖ്യ മന്ത്രി ഓരോ ദിവസവും കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത്. നമ്മുടെ നാട്ടിൽ എല്ലാവ‍ർക്കും സുരക്ഷയുണ്ടാവണം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിക്കുന്നത് കണ്ടു. അതിൽ സഹതാപം മാത്രമേയുള്ളൂ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രാജ്യമാകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടുമ്പോൾ അതും കൂടി മനസിൽ വേണം. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്കും ആവശ്യാനുസരണം വിതരണം ചെയ്യും. മരുന്നുക്ഷാമം പരിഹരിക്കാൻ ഇടപെടും. റോഡരികിൽ തട്ടുകടകൾ തുടങ്ങിയിട്ടുണ്ട്. അവയിൽ ചിലയിടത്ത് ആളുകൾ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അംഗീകരിക്കാനാവില്ല. പാഴ്സൽ സൗകര്യം മാത്രമേ ഭക്ഷണശാലകൾക്ക് അനുവദിച്ചിട്ടുള്ളൂ.

ലോക്ഡൗണ്‍ കാലത്ത് ചില സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറന്നതിനു ശേഷമേ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ തുടരണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നത് നിയന്ത്രിക്കണം. ഇതിനായി ആരോഗ്യവകുപ്പില്‍നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകും.

എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. 10 വയസ്സിനു താഴെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിന് എത്തരുത്. മൊത്തവ്യാപാര തുണിക്കടകള്‍ തുറക്കാം. പരീക്ഷ തുടങ്ങുകയാണ്, അതിന് സജ്ജീകരണം ഒരുക്കണം. ബസുകളുള്‍പ്പെടെ ഉള്ള സൗകര്യം ഒരുക്കും. ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനവും തുടങ്ങാം– മുഖ്യമന്ത്രി പറഞ്ഞു. ചില സ്വകാര്യ ട്യൂഷൻ സെന്റ്റുകൾ പ്രവ‍ർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷൻ സെന്ററും ആരംഭിക്കാൻ പാടുള്ളൂ. ആശുപത്രികളിൽ തിരക്ക് വ‍ർധിക്കുന്ന നിലയുണ്ട് അതിനെ നിയന്ത്രിക്കും.

എയ്ഡ്സ് ബാധിതരുടെ പെൻഷൻ മുടങ്ങിയ പ്രശ്നം പരിഹരിക്കും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വിഷയത്തിൽ ഇടപെടണം. ഒന്നിലേറെ നിലകളുള്ള തുണിക്കടകളും ഇനി പ്രവ‍ർത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവക്കാ‍ർക്കും ഇളവ് ബാധകമാണ്. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിംഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂ‍ർണമായും ഒഴിവാക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാ‍ർത്ഥികളെ എത്തിക്കാൻ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകൾ തുറന്ന് പ്രവ‍ർത്തിപ്പിക്കാം. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ നാളെ വൈകിട്ട് ആറിന് ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടും. 1304 യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 971 പേ‍ർ ദില്ലിയിൽ നിന്നും 333 പേ‍ർ യുപി, ജമ്മു കാശ്മീ‍ർ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ്. ബെഗംളൂരുവിൽ നിന്ന് മറ്റന്നാൾ മുതൽ കേരളത്തിലേക്ക് ദിവസവും നോൺ എസി ചെയ‍ർ കാറുണ്ടാവും.

പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ മേൽനോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹ‍ർഷിത അട്ടല്ലൂരിയെ ഏൽപിച്ചു. മാസ്ക് ധരിക്കാത്ത 2036 പേ‍ർക്കെതിരെ ഇന്ന് കേസെടുത്തു. ക്വാറൻ്റൈൻ ലംഘിച്ചതിന് 14 കേസുകളും രജഡിസ്റ്റ‍ ചെയ്തു.

പ്രവാസികളായ വിദ്യാ‍ർത്ഥികൾക്ക് ജൂൺ 26-ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. യാത്രാവിലക്കുള്ളതിൽാൻ ഇവിടെ വന്ന് പരീക്ഷ എഴുതാനാവില്ല. മലയാളികളേറെയുള്ള യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചു.

കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മറുനാടൻ മലയാളികളെ സഹായിക്കാൻ ഒരുലക്ഷം രൂപ വരെയുള്ള സ്വ‍ർണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കും. ആദ്യം നാല് മാസം മൂന്ന് ശതമാനമായിരിക്കും പലിശ. ജോലി നഷ്ടമായി വന്ന നോർക്ക റൂട്ട്സ് കാ‍ർഡുള്ളവർക്കും സ്വർണപണയ പദ്ധതിക്ക് അർഹതയുണ്ടാവും. പ്രവാസിചിട്ടി പദ്ധതിയിലെ അംഗങ്ങൾക്ക് മൂന്ന് ശതമാനം പലിശയ്ക്ക് ഒന്നരലക്ഷം വരെ വായ്പ നൽകും. പതിനായിരം രൂപ വരെയുള്ള സ്വ‍ർണപണയവായ്പ നിലവിലെ പലിശ നിരക്കിൽ നിന്നും ഒരു ശതമാനം കുറച്ച് 8.5 പലിശ നിരക്കിൽ ലഭ്യമാകും. ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതിയും കെഎസ്എഫ്ഇ നടപ്പാക്കും. കാലാവധി 24 മാസമായിരിക്കും. 11.5 ശതമാനം പലിശയിൽ ഡെയിലി ഡിമിനിഷിംദഗ് രീതിയിലാണ് പദ്ധതി. കൃത്യമായി അടച്ചാൽ പലിശ 11 ശതമാനമാകും. എഫ്ഡി, ബാങ്ക് ഗ്യാരണ്ടി, സ്വര‍ണം എന്നിവയ്ക്ക് ജാമ്യം നൽക്കുന്നവർക്ക് 10. 5 ശതമാനം പലിശ.

വ്യാപാരികൾക്ക് രണ്ട് വ‍ർഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ പദ്ധതി. ഒരോ ഗ്രൂപ്പിലും ഇരുപത് പേ‍ർ വീതമുണ്ടാക്കും. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. നാല് മാസങ്ങൾക്ക് ശേഷം ആവശ്യക്കാർക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുൻകൂറായി നൽകും. നാല് മാസത്തിന് ശേഷം തുക കൈപ്പറ്റുന്നവർക്ക് നേരത്തെ തുക കൈപ്പറ്റിയവരേക്കാൾ അധികം തുക ലഭിക്കും. ജൂൺ 30 വരെ കെഎസ്എഫ്ഇ എല്ലാ കുടിശ്ശിക ജപ്തി നടപടികളും നിർത്തും. കുടിശ്ശിക ഇളവ് പദ്ധതി ജൂൺ മുപ്പത് വരെ നീട്ടി.

സംസ്ഥാന സർക്കാരിൻ്റെ നിർദേശ പ്രകാരം ജില്ലാ ദുരന്തനിവാരണഅതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷൻ ത്രൂ പദ്ധതി കൊച്ചിയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കാനാണ്. കൊച്ചിയിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരമേക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനാണ് തീരുമാനം. 25 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകി. രണ്ട് ഘട്ടമായി നടപ്പാക്കേണ്ട പദ്ധതിരേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കി. പൊതുജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മാർച്ച് 31-നകം പദ്ധതി തീർക്കാൻ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് ലോക്ക് ഡൗൺ കാരണം അതു നീണ്ടു പോയി. ഇപ്പോൾ പദ്ധതി നിർമ്മാണം തുടരുകയാണ്. മെയ് 31-നകം ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ ജനങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും ശ്വാശത പരിഹാരമുണ്ടാകുന്ന തരത്തിൽ പദ്ധതി പൂർത്തിയാക്കാൻ നിർദേശം നൽകി.

ദേശീയപാതയിൽ തലപ്പാടി-ചെങ്കളം റീച്ചിലെ പദ്ധതിക്ക് പിന്നാലെ ചെങ്കളം-നീലേശ്വരം റീച്ചിൻ്റെ വികസനത്തിനും സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. 36.28 കിമീ ദൂരം ആറ് വരിയാക്കി വികസിപ്പിക്കാനാണ് പദ്ധതി. 1927 കോടി രൂപയാണ് പദ്ധതി ചിലവ്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 40 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

ജൂൺ ഒന്നു മുതൽ സ്കൂൾ അധ്യാപകർക്ക് വിക്ടേഴ്സ് ചാനൽ വഴി പരിശീലനം നൽകുന്നും. വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസ് നൽകും. എല്ലാ കേബിൾ-ഡിടിഎച്ച് സേവനദാതാക്കളും വിക്ടേഴ്സ് ചാനൽ ലഭ്യമാക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (1 hour ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends