നാളെ മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കും...കെ.എസ്.ആര്‍.ടി.സി 3000 ഓര്‍ഡിനറി ബസുകളാണ് ആദ്യഘട്ടം നിരത്തിലിറങ്ങുക

ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നാളെ മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കും. ബസ്, ഓട്ടോറിക്ഷ, സ്വകാര്യ വാഹനം എന്നിവയാണ് നിബന്ധനകളോടെ ഓടിത്തുടങ്ങുക. കെ.എസ്.ആര്‍.ടി.സി 3000 ഓര്‍ഡിനറി ബസുകളാണ് ആദ്യഘട്ടം വിന്യസിക്കുക. മിനിമം നിരക്ക് 50 ശതമാനം ഉയര്‍ത്തിയാണ് ബസ് സര്‍വിസ്.കോവിഡ് കാലത്ത് മാത്രമാണ് നിരക്ക് വര്‍ധന. സ്വകാര്യ ബസ് സര്‍വീസിന്റെ കാര്യത്തില്‍ വ്യക്തതയില്ല. യാത്രക്ക് കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് കെ.എസ്.ആര്‍.ടി.സി ബസ് ഓടുക. യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. യാത്രക്കാര്‍ സാനിറ്റൈസര്‍ കരുതണം. കയറുമ്‌ബോഴും ഇറങ്ങുമേ്ബാഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ മാത്രം.മൂന്നുപേര്‍ക്കുള്ള സീറ്റില്‍ നടുവിലത്തേത് ഒഴിവാക്കി രണ്ടുപേര്‍ക്ക് ഇരിക്കാം. പരാമവധി 27 പേര്‍.65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും യാത്ര ചെയ്യരുത്. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ വര്‍ധിപ്പിച്ച നിരക്കിന്റെ പകുതി നല്‍കണം. വിദ്യാര്‍ഥികള്‍ക്കും ഈ നിരക്ക് ബാധകം.
https://www.facebook.com/Malayalivartha
























