കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയ കൊടിക്കുന്നില്‍ സുരേഷിന് പുലിവാല്‍

കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ട് നടത്തിയ സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രാമങ്കരി പൊലീസാണ് കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തത്.
കുട്ടനാട്ടില്‍ പ്രളയ രക്ഷാ നടപടികള്‍ സമയബന്ധിതമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ബോട്ടില്‍ യാത്ര നടത്തിയായിരുന്നു സമരം. സാമൂഹ്യ അകലം പാലിക്കാതെ പരമാവധി പ്രവര്‍ത്തകരെ കൂട്ടി സമരം നടത്തിതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത രാമങ്കരി പൊലീസ് കൊടിക്കുന്നിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം തൊടുപുഴയില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേര്‍ക്ക് എതിരെയും വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്ക് എതിരെയുമാണ് കേസെടുത്തത്. വിദേശത്ത് നിന്ന് വന്നവര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് പോയി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ബാര്‍ബറുടെ വീട്ടില്‍ പോയി മുടി വെട്ടി. ഇയാളെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha
























