Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അപരിചിതർക്കു സേവനം ലഭിക്കില്ല; നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു

19 MAY 2020 10:22 PM IST
മലയാളി വാര്‍ത്ത

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു. നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തനം. അണുവിമുക്തമാക്കിയതിനും ശുചീകരിച്ചതിനും ശേഷമാണ് ബാർബർ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവർത്തിക്കുന്നത്.

ലോക്ക് ഡൗൺ മൂലം നാളുകളായി അടഞ്ഞു കിടന്ന ബാർബർ ഷോപ്പുകളും സലൂണുകളും ബ്യൂട്ടിപാർലറുകളും ഇന്ന് പ്രവർത്തനം ആരംഭിച്ചു. നാലാംഘട്ട ലോക്ക് ഡൗണിൽ നിയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാൽ ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. ഇതു കൂടാതെ തലമുടി വെട്ടൽ, ഷേവിങ് ജോലിക്കു വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം ലഭിക്കില്ല.

സേവനത്തിനായി വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതർക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പറഞ്ഞു.

പല സ്ഥാപനങ്ങളിലും ഇന്ന് ശുചീകരണ, അണുവിമുക്ത നടപടികൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയായ പല സ്ഥാപനങ്ങളും ഇന്ന് തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഹെയർ കട്ടിംഗ്, ഹെയർ ഡ്രസിംഗ്, ഷേവിംഗ് എന്നിവക്ക് മാത്രമാണ് അനുമതി. ഫേഷ്യൽ വസ്തുക്കൾ ഉപയോഗിക്കുന്നതിന് അനുവാദമില്ല. ടവലും തോർത്തുകളും ഉപഭോക്താവ് തന്നെ കൊണ്ടുവരണമെന്നാണ് സർക്കാർ നിർദേശം. ഇത് ഏത് രീതിയിൽ പ്രാവർത്തികമാക്കണമെന്ന് കടയുടമകൾ ആലോചിക്കുന്നുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ബാർബർ ഷോപ്പുകളുടെയും സലൂണുകളുടെയും പ്രവർത്തനം കൂടുതൽ സജീവമാകും.

മാസ്‌കും ഗ്ലൗസും ധരിച്ചേ, ജോലി ചെയ്യൂ എന്നും, ഉപഭോക്താക്കള്‍ക്കിടയില്‍ സാമൂഹികാകലം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഇവര്‍ പറയുന്നു. അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കായി കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിത്തയ്യാറാക്കി പരസ്യപ്പെടുത്താനും പല കടയുടമകളും തയ്യാറായിട്ടുണ്ട്.

ബാര്‍ബര്‍ ഷോപ്പുകള്‍ ഇന്ന് മുതല്‍ തുടങ്ങിയെങ്കിലും ഇന്നത്തെ ദിവസം കടയും ഉപകരണങ്ങളുമെല്ലാം വൃത്തിയാക്കി സാനിറ്റൈസ് ചെയ്യാനാണ് മിക്കവരും ചിലവഴിച്ചത്. മുടി വെട്ടുമ്പോള്‍ ഉപയോഗിക്കുന്ന ടവല്‍ പലരും ഒരെണ്ണം തന്നെ ഉപയോഗിക്കുന്നത് വലിയ അപകടഭീഷണിയാകുമെന്ന് നേരത്തേ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ഒരേ ടവല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സലൂണിലെത്തിയ ആറ് പേര്‍ക്കാണ് മദ്ധ്യപ്രദേശിലെ ഖര്‍ഗാവോണില്‍ കൊവിഡ് 19 പിടിപെട്ടത്.

അതിനാല്‍ തന്നെ ടവലുകള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം വേണമെന്ന് നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ എടുത്തുപറഞ്ഞതുമാണ്. അതിനാല്‍ വീട്ടില്‍ നിന്ന് ടവലുമായി എത്താന്‍ കഴിയുന്നവര്‍ പരമാവധി അങ്ങനെ ചെയ്യണമെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളും ജീവനക്കാരും പറയുന്നത്. അതിന് കഴിയാത്തവര്‍ക്ക് പണമടച്ചാല്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന തരത്തിലുള്ള ടവലുകള്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ തന്നെ ഒരുക്കിയവരുമുണ്ട്.

ടവല്‍ മാത്രമല്ല, ബ്ലേഡുകളും നിര്‍ബന്ധമായി ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കേണ്ടതുണ്ട്. അക്കാര്യവും തീര്‍ച്ചയായും പിന്തുടരുമെന്നും ഇവര്‍ പറയുന്നു. മിക്കവാറും സ്ഥലങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിന് അനുസരിച്ചാണ് ആളുളെ എടുക്കുന്നത്. കടയ്ക്കകത്തേയും പുറത്തേയും തിരക്ക് ഒഴിവാക്കാനാണിതെന്ന് കടയുടമകള്‍ പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (6 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends