ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന: തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങള്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോകണം

തലമുടി വെട്ടിക്കാനെത്തുന്നവര്‍ മുടി മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കണമെന്ന നിബന്ധനയുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതു കൂടാതെ തലമുടി വെട്ടല്‍, ഷേവിങ് സേവനം ആവശ്യമുള്ളവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ടു വരണം.
പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കു സേവനം ലഭിക്കില്ല. സേവനത്തിനായി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതര്‍ക്കു സേവനം ലഭിക്കില്ല.
ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പറഞ്ഞു.
https://www.facebook.com/Malayalivartha

























