Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

'ആപ്പി'ൽ അനിശ്ചിതത്വം ; മദ്യ വിതരണം വൈകും; ബാറുകളും ബീയർ– വൈൻ പാർലറുകളും സജ്ജം; ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും ഒരേ വില; പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആപ്പ് ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല

20 MAY 2020 10:02 AM IST
മലയാളി വാര്‍ത്ത

മദ്യം ബുക്ക് ചെയ്യാൻ സ്റ്റാർട്ടപ്പ് കമ്പനി തയാറാക്കുന്ന മൊബൈൽ ആപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ മദ്യപന്മാർക്കു നിരാശ . പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആപ്പ് ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് ബവ്കോ പറയുന്നത് . പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അധികൃതർ പറഞ്ഞു..

സംസ്ഥാനത്ത മദ്യവിതരണത്തിന് കൂടുതൽ ബാറുകളും ബീയർ– വൈൻ പാർലറുകളും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തണമെന്നതും കാലതാമസമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ മൊബൈൽ ആപ്പിനു പകരം വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു എന്ന വാദം ഒരു വിഭാഗം സാങ്കേതിക വിദഗ്ധർ ഉയർത്തുന്നു. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പറയുന്നത്. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.അതുകൊണ്ടു തന്നെഇതിനെല്ലാം സജ്ജമാക്കാൻ അല്പം കാലതാമസം വരുന്നു എന്നത് യാഥാർഥ്യമാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ക്യൂവിൽ ബുക്ക് ചെയ്യേണ്ടത് . വ്യക്തിവിവരങ്ങൾ ചോദിക്കില്ല.

ആദ്യഘട്ടത്തിൽ ആപ്പ് വഴി മദ്യത്തിന്റെ ബ്രാൻഡ് തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും ഒരേ വിലയായിരിക്കും. നിശ്ചിത അളവിലുള്ള മദ്യം മാത്രമേ ഒരു നമ്പരിൽനിന്ന് വാങ്ങാനാകൂ. ആപ്പിനായി വിവിധ പേരുകൾ പരിഗണനയിലുണ്ട്. ബവ്കോയുടെ പേരിനാണ് പ്രാമുഖ്യം. ആപ്പ് ഉപയോഗിക്കേണ്ട വിധം ബവ്കോ പ്രസിദ്ധീകരിക്കും. ഇതിനായി വിഡിയോ ഇറക്കാനും അധികൃതർ ആലോചിക്കുന്നു.

ആപ്പ് തയാറാക്കുന്നത് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനിയാണ് . 20 പേരടങ്ങുന്ന ടീമാണ് ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതേസമയം, ബവ്കോയുടേതിനു സമാനമായ വ്യാജ ആപ്പുകളുടെ തട്ടിപ്പിൽ‌ വീഴരുതെന്ന മുന്നറിയിപ്പും അധികൃതർ ഇതോടൊപ്പം നൽകുന്നുണ്ട്.. ബവ്കോയുടെ ആപ്പിൽ പണം അടയ്ക്കാൻ ആവശ്യപ്പെടില്ല. പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന ആപ്പുകൾ വ്യാജമാണെന്നും ബെവ്കോ അധികൃതർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (6 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends