Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അയല്‍വാസിയെ കൊന്ന് പാടശേഖത്തോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തിയ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പൊക്കി കുറവിലങ്ങാട് പോലീസ്

20 MAY 2020 10:49 AM IST
മലയാളി വാര്‍ത്ത

1996 ഓഗസ്റ്റ് 23ന് രാത്രി 9 നാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്.പ്രതി അയല്‍വാസിയായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുന്‍പ് വര്‍ക്കി മുങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല. ഇപ്പോഴിതാ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പൊക്കിയിരിക്കുകയാണ് കുറവിലങ്ങാട് പോലീസ് അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്റെ പിടിയിലായി എന്നുള്ളതാണ് എല്ലാവരെയും അത്ഭുത പെടുത്തുന്നത് . കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കോട്ടയം കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് ആള്‍മാറാട്ടം നടത്തി താമസിച്ചിരുന്നത്.

1996 ഓഗസ്റ്റ് 23ന് രാത്രി 9 നാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്. മൃതദേഹം സമീപത്തെ പാടശേഖത്തോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. പ്രതി അയല്‍വാസിയായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുന്‍പ് വര്‍ക്കി മുങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല.
മുങ്ങി നടന്ന വര്‍ക്കിക്ക് പക്ഷെ ലോക്ഡൗണ്‍ കാലം കുരുക്കായി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കളെ കാണാനെത്തിയ വര്‍ക്കിയെ കുറവിലങ്ങാട് പൊലീസ് തന്ത്രപരമായി പിടികൂടി. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പ്രതിയെ പിടികൂടി. തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലെ ശിവമൊഗ്ഗയിലുമാണ് വര്‍ക്കി ഒളിവില്‍ കഴിഞ്ഞത്. അലക്‌സ് എന്ന പേരില്‍ വ്യാജ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും സംഘടിപ്പിച്ചു

ഇന്നും ആ മുഖത്തിന് പഴയ ആ ഭാവം തന്നെയാണ്. അതു കൊണ്ടാണ് ഒറ്റനോട്ടത്തില്‍ വര്‍ക്കിയെ എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞത് വര്‍ക്കിയെ തിരിച്ചറിഞ്ഞതിനെപ്പറ്റി ബെന്നിയുടെ പിതാവ് ജോസഫ് പറഞ്ഞു. വര്‍ക്കി പിടിയിലായ വിവരം അറിഞ്ഞ ജോസഫും ഭാര്യ അന്നക്കുട്ടിയും ബെന്നിയുടെ ഫോട്ടോയ്ക്കു മുന്നില്‍ മെഴുകുതിരി തെളിച്ചു..'എനിക്കു വര്‍ക്കിയെ അയാളുടെ കുട്ടിക്കാലം മുതലേ അറിയാം. എന്റെ വീടിന്റെ മുറ്റത്തുകൂടി കളിച്ചു ചിരിച്ചു നടന്നതാണ് വര്‍ക്കി. എന്റെ മകന്‍ ബെന്നി കൊല്ലപ്പെടുന്നതിനു മുന്‍പു വീട്ടിലെത്തി ഭീഷണി മുഴക്കിയതും ഇന്നും എന്റെ മനസ്സിലുണ്ട്' ജോസഫ് പറഞ്ഞു. ബെന്നിയുടെ ഘാതകനെ അന്നേ പൊലീസ് ഉള്‍പ്പെടെ എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.

ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭങ്ങളുണ്ടായി. എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി ആവശ്യത്തിനൊപ്പം നിന്നെന്ന് ജോസഫ് പറയുന്നു. അന്നത്തെ എംഎല്‍എയായ സ്റ്റീഫന്‍ ജോര്‍ജിനൊപ്പം മുഖ്യമന്ത്രി എ.കെ.ആന്റണിയെ കണ്ട് നിവേദനം നല്‍കി. അന്വേഷണം നടന്നെങ്കിലും വര്‍ക്കിയെ കിട്ടിയില്ല. തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിച്ചു.

സംസ്ഥാനം വിട്ട് പോയ ശേഷം ആദ്യമായാണു പ്രതി നാട്ടിലെത്തുന്നത്. അറസ്റ്റിലായപ്പോഴും പ്രതി താന്‍ അലക്‌സ് ആണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. ശിവമൊഗ്ഗയില്‍ ടാപ്പിങ് തൊഴിലാളിയാണെന്നും വിവാഹിതനല്ലെന്നുമാണ് വര്‍ക്കി പൊലീസിനോടു പറഞ്ഞത്. നടന്നാണ് വന്നതെന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല.
പൊലീസ് രേഖകള്‍ അനുസരിച്ച് 24 വര്‍ഷം മുമ്പ് നടന്ന സംഭവം ഇങ്ങനെ. ബെന്നിക്ക് അന്ന് 22 വയസ്സ്. വര്‍ക്കിക്ക് 29. രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളുടെ പേരില്‍ പിണങ്ങി. ബെന്നിയുടെ വീട്ടിലെത്തി വര്‍ക്കി വെല്ലുവിളിച്ചു. 1996 ഓഗസ്റ്റ് 23ന് രാത്രി ഒന്‍പതിന് സമീപത്തെ വീട്ടില്‍ ടിവിയില്‍ ഫുട്‌ബോള്‍ മത്സരം കണ്ട ശേഷം മടങ്ങുമ്പോള്‍ വര്‍ക്കി ബെന്നിയെ ആക്രമിച്ചു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയിലും കഴുത്തിലും മുറിവേല്‍പിച്ചു കൊലപ്പെടുത്തിയ ശേഷം സമീപത്തെ പാടശേഖരത്തോടു ചേര്‍ന്നുള്ള ജലാശയത്തില്‍ കെട്ടിത്താഴ്ത്തിയെന്ന് പൊലീസ് കേസ്. 


ബെന്നിയുടെ നിലവിളി അമ്മ അന്നക്കുട്ടി കേട്ടു. ബെന്നിയെ അന്വേഷിക്കാന്‍ നാട്ടുകാരോടൊപ്പം ഇറങ്ങിയ പിതാവ് ജോസഫ് കണ്ടത് 3 പല്ലുകളും രക്തം പുരണ്ട ചെരുപ്പും. മൃതദേഹം പിറ്റേ ദിവസം രാവിലെ കണ്ടെത്തി. പൊലീസ് ആദ്യമെത്തിയതു വര്‍ക്കിയുടെ വീട്ടില്‍. പക്ഷേ പ്രതി നൈസ് ആയിട്ട് അന്ന് മുങ്ങി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (6 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends