Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നാലാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനം... സ്വര്‍ണ്ണ കടകള്‍ക്കും ബഹുനില തുണിക്കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം, 10 വയസ്സില്‍ താഴെയുള്ളവരെ ഷോപ്പിംഗിന് കൂട്ടരുത്... പുതിയ ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം

20 MAY 2020 11:19 AM IST
മലയാളി വാര്‍ത്ത

കൂടുതല്‍ ഇളവുകളോടു കൂടിയുള്ള ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു ഇന്നു കണ്ണു തുറക്കും. ഇന്നു മുതല്‍ പുതിയ ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയിലാണു കച്ചവടക്കാര്‍. ഓട്ടോകളും ടാക്‌സികളും ഇന്നലെ മുതല്‍ നിരത്തിലിറങ്ങി.
നാലാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേരളം. സംസ്ഥാനത്ത് സ്വര്‍ണ്ണ കടകള്‍ക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. കഴിഞ്ഞ ദിവസം കട തുറന്ന് ശുചീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു ബഹുനില തുണിക്കടകള്‍ക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി
ജില്ലയ്ക്കുള്ളില്‍ കെഎസ്ആര്‍ടിസി ഹ്രസ്വ ദൂര ബസ് സര്‍വീസുകള്‍ തുടങ്ങും. യാത്രക്കാരും ബസ് ജീവനക്കാരും മാസക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. ആറ്റിങ്ങല്‍ - തിരുവനന്തപുരം, നെയ്യാറ്റിന്‍കര - തിരുവനന്തപുരം റൂട്ടുകളില്‍ ക്യാഷ്‌ലെസ്സ് ടിക്കറ്റ് സര്‍വീസ് കെ എസ് ആര്‍ ടി സി യുടെ പരിഗണനയില്‍.

ബിവ്‌റേജസ് ഔട്ട്ലെറ്റുകള്‍,ബാറുകള്‍ എന്നിവ വഴിയുള്ള വിദേശമദ്യവില്‍പ്പന പുനരാരംഭിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വരുന്നു.കൊച്ചി കാക്കനാട്ടെ ഐ ടി കമ്പനി വികസിപ്പിച്ചെടുക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിക്കുന്നതിലൂടെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും
നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം മേഖലാ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു

കെഎസ്ആര്‍ടിസി കോട്ടയം, പാലാ, ഈരാറ്റുപേട്ട, പൊന്‍കുന്നം, ചങ്ങനാശേരി, വൈക്കം ഡിപ്പോകളില്‍നിന്ന് ഇന്നു സര്‍വീസ് പുനരാരംഭിക്കും. എന്നാല്‍ ജില്ലയ്ക്കുള്ളിലെ സ്വകാര്യ ബസ് സര്‍വീസ് തുടങ്ങാന്‍ 2 ദിവസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
തിങ്കളാഴ്ച കോട്ടയത്തു നിന്ന് ബംഗാളിലേക്കു പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന അതിഥിത്തൊഴിലാളി സലിം യാത്രാവിശേഷങ്ങള്‍ സംസാരിക്കുന്നു

ട്രെയിന്‍ ഇപ്പോള്‍ വിജയവാഡ കഴിഞ്ഞു. നാളെ കൂച്ച് ബിഹാറില്‍ എത്തും. അവിടെ നിന്നു മൂന്നു മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്താല്‍ മാര്‍ഡയിലെ കമാല്‍പൂര്‍ ഗ്രാമത്തിലെ എന്റെ വീട്ടിലെത്തും. ലോക്ഡൗണ്‍ മാറുകയും ട്രെയിന്‍ സര്‍വീസ് വീണ്ടും തുടങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിലേക്കു തന്നെ മടങ്ങണം എന്നാണ് ആഗ്രഹം.

ഞാനും കൂട്ടുകാരും ഈ വിശേഷങ്ങള്‍ പറയുമ്പോഴും ട്രെയിന്‍ പായുകയാണ്. എങ്ങും തന്നെ നിര്‍ത്തുന്നില്ല. ആകെ നിര്‍ത്തുന്നത് ഭക്ഷണം കയറ്റാനും വെള്ളം നിറയ്ക്കാനും മാത്രം. ഏഴു വര്‍ഷം മുന്‍പ് 15-ാം വയസ്സിലാണ് ഞാന്‍ കേരളത്തില്‍ എത്തിയത്.

ഇന്നു മുതല്‍ 102 ഓര്‍ഡിനറി സര്‍വീസുകള്‍
ന്മ ജില്ലയില്‍ ഇന്നു മുതല്‍ 102 ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ചങ്ങനാശേരി ഡിപ്പോയാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുക 21 എണ്ണം. സര്‍വീസ് നിശ്ചയിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ യൂണിറ്റ് മേധാവികളുമായി ചര്‍ച്ച ചെയ്ത് അന്തിമ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്.

സര്‍വീസ് യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താകണമെന്നും നിര്‍ദേശം നല്‍കി. (ഡിപ്പോ, സര്‍വീസുകളുടെ എണ്ണം, ഒരു ദിവസം ആകെ ഓടുന്ന കിലോമീറ്റര്‍ ക്രമത്തില്‍)ചങ്ങനാശേരി 21 - 6409, ഈരാറ്റുപേട്ട 13 - 3707, എരുമേലി 8 - 2357, കോട്ടയം 17 - 5609, പാലാ 16 - 5539, പൊന്‍കുന്നം 12 - 3958, വൈക്കം 15 - 4799

ഓട്ടോകള്‍ വെയ്റ്റിങ്

ഇന്നലെ നിരത്തിലിറങ്ങിയ മിക്ക ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കാര്യമായ ഓട്ടം ലഭിച്ചില്ല. പല സ്റ്റാന്‍ഡുകളിലും എത്തിയത് പകുതിയോളം ഓട്ടോകള്‍ മാത്രം. പല ഓട്ടോകളിലും സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ ഇന്ന് ഓടില്ല

ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്നു സര്‍വീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്. അന്തര്‍ ജില്ലാ അനുമതിയും സീറ്റിങ് കപ്പാസിറ്റി കൂട്ടാനുള്ള അനുമതിയും ലഭിച്ചാലേ സര്‍വീസില്‍നിന്നു ലാഭം കിട്ടൂ എന്നു ബസ് ഉടമകള്‍ പറഞ്ഞു.

ബാര്‍ബര്‍ ഷോപ്പുകളില്‍ ശുചീകരണം

അടഞ്ഞുകിടന്ന കടകള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ബാര്‍ബര്‍മാര്‍. ലോക്ഡൗണ്‍ കാലത്ത് സ്വന്തമായി മുടിയില്‍ മിനുക്കുപണികള്‍ ചെയ്തിട്ടുള്ളവരുടെ തലമുടി ശരിയാക്കിയെടുക്കുക എന്നതാണ് ഇന്നു മുതല്‍ പ്രധാന വെല്ലുവിളി.

പ്രതീക്ഷയോടെ ജ്വല്ലറികള്‍ കടയിലെത്തുന്നവര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നു ജ്വല്ലറി ഉടമകള്‍. ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കമ്മല്‍, വള ഉള്‍പ്പെടെയുള്ളവ ഇട്ടു നോക്കുന്ന കാര്യത്തില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

വിവാഹ വിപണി സജീവമല്ല. തമിഴ്‌നാട് ,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ പൂവ് എത്താത്തനിനാല്‍ പൂക്കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചില പൂക്കടക്കാര്‍ തുളസി, ആര്യവേപ്പ് തുടങ്ങിയ ഇലകള്‍ ഉപയോഗിച്ച് മാലകള്‍ നിര്‍മിക്കുന്നുണ്ട്. ചെറിയ പാര്‍ട്ടി ഓര്‍ഡറുകള്‍ ലഭിച്ചിട്ട് കാര്യമില്ലെന്ന് കേറ്ററിങ് സ്ഥാപനങ്ങള്‍ പറയുന്നു. പഴയിടം മോഹനന്‍ നമ്പൂതിരി ഉള്‍പ്പെടെ പ്രമുഖ പാചകക്കാര്‍ ഇപ്പോഴും വിശ്രമത്തില്‍ തന്നെ.

പ്രത്യേക കൗണ്ടര്‍ വഴി ഒരു സമയം 5 പേരെ ഒരു മീറ്റര്‍ അകലത്തില്‍ ക്യൂ നിര്‍ത്തി മദ്യവിതരണം നടത്തുന്നതിനാണു ബാര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ എത്തുന്നവര്‍ക്കു മദ്യം നല്‍കില്ല. കൗണ്ടറിലെ ജീവനക്കാര്‍ക്കു മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (6 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends