താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.. ക്ലിനിക്കിലെ ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ നിരീക്ഷണത്തില്‍

താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്ലിനിക്കിലെ ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരിയില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതില്‍ വനിത ഡോക്ടര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസംഅഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് തിരികെ പോയത്. കേരളത്തില്‍ നിന്നാകാം തങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്ന സംശയം ഡോക്ടര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ തിരിച്ചെത്തിയത് മുതല്‍ ഹോം ക്വാറന്റീനിലായിരുന്നെന്നും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























