ആപ്പിന് പേര് ആയി, മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഇനി 'ബെവ് ക്യു'!

കൊച്ചി ആസ്ഥാനമായ സ്ഥാപനം മദ്യവിതരണത്തിനായി ബവ്‌റിജസ് കോര്‍പറേഷനു വേണ്ടി തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ പേരു പുറത്തായി. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുക. ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാനായി തയാറാക്കിയ ആപ്ലിക്കേഷന്‍ നല്‍കിയിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് െചയ്യാം. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നാണു ഡൗണ്‍ലോഡ് ചെയ്യേണ്ടത്. എല്ലാ പ്ലാറ്റ്‌ഫോമിലും ആപ്ലിക്കേഷന്‍ ലഭ്യമാക്കുമെന്നു ബവ്‌കോ അധികൃതര്‍ പറഞ്ഞു.
ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബവ്‌കോ, കണ്‍സ്യൂര്‍ഫെഡ്, ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്. ജിപിഎസ് സംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും.
ഒരാള്‍ക്കു പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണു ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്കു മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാഴ്‌സലായി വാങ്ങാം.
https://www.facebook.com/Malayalivartha

























