അയല്‍വാസിയായ ആറുവയസ്സുകാരിയുടെ മുന്നിലിട്ട് യുവതിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു

റാന്നി വടശേരിക്കര-ചെങ്ങറമുക്ക് കണ്ണമ്പാറ കോളനിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ഇതേ കോളനിയില്‍ താമസക്കാരനായ പുത്തന്‍പുരയില്‍ സനോജ് (38) വെട്ടി പരുക്കേല്‍പ്പിച്ചു. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4-ന് ആയിരുന്നു സംഭവമെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു. യുവതി അയല്‍വാസിയായ 6 വയസ്സുള്ള കുട്ടിയോടൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് സനോജ് കഴുത്തിനും മുഖത്തിനും വെട്ടിയത്. കുട്ടി ഓടിയെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രയില്‍ നഴ്‌സിങ് പഠിക്കുന്ന യുവതി ലോക്ഡൗണിനു മുന്‍പ് നാട്ടിലെത്തിയതാണ്. സനോജ് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























