കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നു

സര്‍ക്കാര്‍ ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഓഫിസുകളിലെത്തിക്കാന്‍ ഉയര്‍ന്ന നിരക്ക് വാങ്ങി കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു. യാത്രക്കാര്‍ ഇരുന്നും നിന്നും ബസ് നിറച്ചാണ് മിക്ക സര്‍വീസുകളും നടത്തുന്നതെന്ന് ജീവനക്കാര്‍ തന്നെ പരാതി ഉന്നയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുപകരം കോവിഡ് കാലത്തിന് മുമ്പുള്ള ശൈലിയില്‍ തന്നെയാണ് കെഎസ്ആര്‍ടിസി ഓടുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃകയാകേണ്ട സര്‍ക്കാര്‍ സംവിധാനം തന്നെ ജീവനക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നുല്ലെന്ന ആരോപണത്തിന് ശക്തിയേറുന്നു.
ബസിനുള്ളിലെ 3 സീറ്റുകളിലും ഇരട്ട സീറ്റുകളിലും നിറയെ ആളുകള്‍ ഇരിക്കുന്നതും കൂടാതെ അടുത്തടുത്ത് നിന്ന് യാത്ര നടത്തുന്നതും പാലിയേക്കരയില്‍ നിന്നും ഒരു ജീവനക്കാരന്‍ പകര്‍ത്തിയ ചിത്രത്തില്‍ കാണാം.
https://www.facebook.com/Malayalivartha

























