എസ്.എസ്.എല്‍.സി, + 2 പരീക്ഷകള്‍ മാറ്റി ... മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു, ജൂണ്‍ ആദ്യവാരം നടത്താന്‍ സാധ്യത , പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗ നിര്‍ദേശത്തിനു ശേഷം...

എസ്.എസ്.എല്‍.സി, + 2 പരീക്ഷകള്‍ മാറ്റി വച്ചു. മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനുള്ള സൗകര്യം ഒരുക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം അനുവദിക്കും എന്ന പ്രതീക്ഷയിലാണ് മന്ത്രി സഭ ഇപ്പോള്‍ ഇത്തരത്തില്‍ എസ്എസ്എല്‍സി +2 പരീക്ഷകള്‍ മാറ്റിയത് . ലോക്ക് ഡൌണ്‍ കഴിയും വരെ എസ്എസ്എല്‍സി , പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളൊന്നും നടത്തേണ്ടെന്ന് മന്ത്രിസഭ തീരുമാനം.
ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതാണ് ഏത് വിധത്തിലാണ് ഇത്തരത്തില്‍ പരീക്ഷകള്‍ നടത്തുക കാരണം ലോക്ക് ഡൌണ്‍ ഉലാത്ത കൊണ്ട് തന്നെ 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തിറങ്ങി സുരക്ഷിതമായി എങ്ങനെ നടത്തും എന്ന് ചോദ്യമുയര്‍ന്നിരുന്നു , പ്രതിപക്ഷം അടക്കം നിരവധി പേര്‍ ഇന്ന് സമരവുമായി രംഗത്തെത്തിട്ടിരുന്നു അതിനെ എല്ലാം മറികടന്നു മുഖ്യമന്ത്രി വ്യക്തമായ തീരുമാനവുമായി രംഗത്തെത്തുകയായിരുന്നു എസ്.എസ്.എല്‍.സി,+2 പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ 11.30ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ അതിനു മുമ്പ് തന്നെ പരീക്ഷ മാറ്റി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്തും പരീക്ഷ എഴുതാമെന്ന് സര്‍ക്കാര്‍. ഇതോടെ നിലവില്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെനിന്ന് തന്നെ പരീക്ഷ എഴുതാന്‍ സാധിക്കും. എന്നാല്‍ ജില്ലകള്‍ക്കകത്ത് മാറ്റം അനുവദിക്കില്ല എന്നും ഇന്നലെ തീരുമാനിച്ചിരുന്നു
മേയ് 26 നാണ് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷള്‍ ആരംഭിക്കുവാന്‍ ഉദേശിച്ചത് . ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 26 മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു.
"
https://www.facebook.com/Malayalivartha


























