ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്നു..എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഈമാസം 26 മുതൽ

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച സ്കൂൾ പരീക്ഷകൾക്ക് പുറമേ ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനമായി . പുതുക്കിയ പരീക്ഷാ തീയതിൽ അന്തിമ തീരുമാനമെടുത്തതായി എംജി യൂനിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. മറ്റു സർവകലാശാലകളും ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തും
ഈ മാസം ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്നത് എംജി യൂണിവേഴ്സിറ്റിയാണ് ..ഈമാസം 26 മുതൽ എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനരാരംഭിക്കും. പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 21ന് ആരംഭിക്കും
വിദ്യാർഥികൾക്ക് അവർ നിലവിൽ താമസിക്കുന്ന ജില്ലയിൽത്തന്നെ പരീക്ഷ എഴുതാനവസരമൊരുക്കുമെന്ന് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകൾക്ക് പുറമെ മറ്റ് ജില്ലകളിൽ പത്ത് പരീക്ഷകേന്ദ്രങ്ങൾ തുറക്കും. അതത് ജില്ലയിൽ താമസിക്കുന്നവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ലക്ഷദ്വീപിലും പരീക്ഷകേന്ദ്രം തുറക്കും. ഇതിനായ 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മെയ് 26, 27, 28, 29 തീയതികളിലാണ് പരീക്ഷകൾ. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ പരീക്ഷ കേന്ദ്രങ്ങൾക്കും കോളജുകൾക്കും നിർദ്ദേശം നൽകുമെന്നും സർവകലാശാല വ്യക്തമാക്കി.
.നേരത്തേ ഈമാസം 21 മുതൽ കേരള സർവകലാശാല പരീക്ഷകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. പിന്നീട് ഇത് 26ലേക്ക് നീട്ടിയതായി സർവകലാശാലയിൽ നിന്ന് അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല.
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷമാനവും അന്തിമ തീരുമാനം. പരീക്ഷാ നടത്തിപ്പിനായി കൂടുതൽ ഉപകേന്ദ്രങ്ങൾ ആരംഭിക്കാൻ സർവകലാശാല കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും
https://www.facebook.com/Malayalivartha


























