ഉംപുന്‍ ഇന്ന് പശ്ചിമ ബംഗാള്‍ തീരത്തെ തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഉംപുന്‍ ഇന്ന് വൈകുന്നേരം നാലിനും ആറിനും ഇടയില്‍ പശ്ചിമ ബംഗാള്‍ തീരത്തെ തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂപ്പര്‍ സൈക്ലോണ്‍ ശക്തി ക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഇതിനെ തുടര്‍ന്ന് ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളില്‍ കാറ്റും മഴയും കനത്തു.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയിലാകും കാറ്റുവീശുന്നതെന്നാണ് കണക്കുകൂട്ടുന്നത്. ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളില്‍നിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു. കൊറോണ വൈറസിന്റെ പിടിയിലായ രാജ്യത്തിന് ഉംപാന്‍ ഇരട്ട വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫ് തലവന്‍ എസ്.എന്‍ പ്രധാന് പറഞ്ഞു.
എന്‍ഡിആര്‍എഫിന്റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ളത്. കൊറോണ കാലത്ത് ആളുകളെ മാറ്റുക എന്നത് ഇരട്ട വെല്ലുവിളിയാണ്. സാമൂഹിക അകലം ഉറപ്പാക്കിവേണം ആളുകളെ മാറ്റാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കോല്‍ക്കത്ത വിമാനത്താവളം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെ അടച്ചിട്ടു.
ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒഡീഷയില്‍ പാരാദ്വീപിന് 120 കിലോമീറ്റര്‍ കിഴക്ക്തെക്കായിട്ടാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. തീരത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തീരദേശ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഒഡീഷയില്‍ 1.37 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് കടന്നുപോകുന്ന മേഖലയില്‍ മരങ്ങളും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റുകള്‍ വീടുകളുടെയും മറ്റും മുകളില്‍ പതിച്ച് വലിയ നാശ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലയിലൂടെയുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തിവച്ചിരിക്കുകയാണ്.
ബംഗാളില്‍ മിഡ്നാപ്പൂര്‍, സൗത്ത്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കനത്ത നാശംവിതയ്ക്കുക. ഒഡീഷ്യയില്‍ ജഗദീഷ്പുര്‍, കേന്ദ്രപാറ, ഭദര്‍ക, ബാലസോര്‍, ജയ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ നാശമുണ്ടാവുക
https://www.facebook.com/Malayalivartha


























